Thursday, March 19, 2026 Last Updated 3 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 11 Jan 2026 08.04 AM

രാഹുലിനെ കുടുക്കാന്‍ പോലീസ് നീക്കം തുടങ്ങിയിട്ട് ഒരാഴ്ച: ഹോട്ടലില്‍ എത്തിയത് അതീവ രഹസ്യമായി

rahul-mamkoottathil, arrest, updates

പാലക്കാട്: ഏകദേശം ഒരാഴ്ച നീണ്ട വ്യക്തമായ പ്ലാനുകള്‍ക്ക് ശേഷമാണ് മൂന്നാം ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പോലീസ് പൂട്ടിയത്. പ്രതിരോധിക്കാനോ കരുക്കള്‍ നീക്കാനോ സമയം നല്‍കാതെ പുലര്‍ച്ചെ അതീവ നാടകീയമായ നീക്കങ്ങള്‍ക്ക് ശേഷമാണ് പാലക്കാട്ടെ കെ പി എം ഹോട്ടലില്‍ നിന്ന് രാഹുലിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. വനിത പോലീസടക്കം എട്ടംഗ സംഘം, എത്തിയത് അതീവ രഹസ്യമായി.

അതിജീവിതയില്‍ നിന്ന് വേണ്ട തെളിവുകള്‍ ശേഖരിച്ച് മൊഴിരേഖപ്പെടുത്തിയതിന് ശേഷമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെ കെ പി എം ഹോട്ടലിലെ 2002ാം മുറിയില്‍ നിന്ന് പിടികൂടുന്നത്. തിരുവല്ല സ്വദേശിനിയാണ് പരാതിക്കാരി. ആദ്യത്തെ ഒന്നും രണ്ടും കേസുകളില്‍ ഉള്ളതുപോലെ തന്നെ സമാനമായ കാര്യങ്ങള്‍ തന്നെയായിരുന്നു മൂന്നാമത്തെ കേസിലും ഉണ്ടായിരിക്കുന്നത്.

ആദ്യം വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും പിന്നീട് ഗര്ഭിണിയാകുകയും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തു. എന്നാല്‍ മൂന്നാമാത്തെ കേസില്‍ രാഹുലിന് കുരുക്കായത് പരാതിക്കാരിയുടെ പക്കലുണ്ടായിരുന്ന നിര്‍ണായക തെളിവുകളായിരുന്നു. കൂടുതല്‍ ആഴത്തിലുള്ള തെളിവുകളാണ് യുവതി പ്രത്യേക അന്വേഷണംസംഘത്തിന് കൈമാറിയിട്ടുള്ളത്. ഗര്‍ഭഛിദ്രം നടത്തിയതിനുശേഷം കൃത്യമായ വിവരങ്ങള്‍ യുവതി ശേഖരിച്ചിരുന്നു. ചതിക്കപ്പെട്ടുവെന്ന് മനസിലാക്കിയതോടെ യാണ് തെളിവുകള്‍ ശേഖരിക്കാന്‍ തുടങ്ങിയതെന്ന് പരാതിക്കാരിയുടെ മൊഴി.

ഭ്രൂണഹത്യയ്ക്ക് ശേഷമുള്ള സാമ്പിളും രാഹുല്‍ സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നതിനും വ്യക്തമായ തെളിവുകള്‍ ഉണ്ട്. പാലക്കാട് ഒരുമിച്ച് താമസിക്കാന്‍ ഫ്‌ലാറ്റ് വാങ്ങാന്‍ നീക്കം നടത്തി. അതിനായി യുവതിയോട് പണം ആവശ്യപ്പെട്ടു. ആവശ്യപ്പെട്ട വിലപിടിപ്പുള്ള വസ്തുക്കളില്‍ ചിലത് പരാതിക്കാരി വാങ്ങി നല്‍കി. ഫെനി നൈനിന്റെ പേരും പരാതിക്കാരി വെളിപ്പെടുത്തിയിട്ടുണ്ട്. ഫെനി നൈനാന് ഇക്കാര്യങ്ങളെല്ലാം അറിയാമായിരുന്നുവെന്ന് യുവതി മൊഴി നല്‍കി. യുവതിയുടെ കുടുംബ പ്രശ്‌നങ്ങളില്‍ ഇടപെട്ടു തുടങ്ങിയ ബന്ധമായിരുന്നു ഇത്. കുടുംബ ബന്ധം വേര്‍പ്പെടുത്തിയ ശേഷം രാഹുല്‍ പലയിടങ്ങളില്‍ എത്തിച്ച് യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു

Ads by Google
Sunday 11 Jan 2026 08.04 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google