Thursday, March 19, 2026 Last Updated 4 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 10 Jan 2026 11.34 PM

'ചെസ്‌റ്റ്‌ നമ്പര്‍ താമര ഓണ്‍ ദി സ്‌റ്റേജ്‌'; തെരഞ്ഞെടുപ്പ്‌ വരുന്നു, വിവാദം വേണ്ട, സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയുടെ പേരില്‍ ഡാലിയ പോയി, താമര വന്നു

uploads/news/2026/01/820084/school-youth-fest.jpg

തൃശൂര്‍: തൃശൂരില്‍ നടക്കുന്ന സംസ്‌ഥാന സ്‌കൂള്‍ കലോത്സവ വേദികള്‍ക്ക്‌ പൂക്കളുടെ പേര്‌ നല്‍കിയപ്പോള്‍ താമരയെ ഒഴിവാക്കിയ നടപടി വിദ്യാഭ്യാസ വകുപ്പ്‌ തിരുത്തി. ബി.ജെ.പി.യും യുവമോര്‍ച്ചയും അടക്കം വന്‍ പ്രതിഷേധം ഉയര്‍ത്തിയതിനു പിന്നാലെയാണ്‌ വകുപ്പിന്റെ നടപടി. ഹോളിഫാമിലി സി.ജി.എച്ച്‌.എസ്‌.എസിലെ 15-ാം നമ്പര്‍ വേദിക്കാണ്‌ താമരയുടെ പേര്‌ നല്‍കിയത്‌. നേരത്തെ ഡാലിയ എന്നാണ്‌ വേദിക്ക്‌ പേര്‌ നല്‍കിയിരുന്നത്‌. ആകെ 25 വേദികളാണ്‌ കലോത്സവത്തിനായി സജീകരിച്ചിട്ടുള്ളത്‌. വേദികളുടെ പേരുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ താമരയെ ഒഴിവാക്കിയതില്‍ ബി.ജെ.പി. പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

കഴിഞ്ഞ ദിവസം യുവമോര്‍ച്ച കൂടി പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. വെള്ളിയാഴ്‌ച വിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത യോഗം നടന്ന ടൗണ്‍ഹാളിലേക്ക്‌ താമരപ്പൂവുമായാണ്‌ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എത്തിയത്‌. ഒരു പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ്‌ ചിഹ്‌നമായതിനാലാണ്‌ താമരയെ ഒഴിവാക്കിയതെന്നായിരുന്നു മന്ത്രി മാധ്യമങ്ങളോട്‌ വിശദീകരിക്കുകയും ചെയ്‌തത്‌. എന്നാല്‍, പ്രതിഷേധം കൂടുതല്‍ കടുപ്പിക്കാനുള്ള നീക്കത്തിലായിരുന്നു ബി.ജെ.പിയും പോഷക സംഘടനകളും.

നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്ത വേളയില്‍ ഇതിലുള്ള വിവാദം തുടരുന്നത്‌ ഗുണകരമല്ലെന്ന വിലയിരുത്തിലാണ്‌ പേരുമാറ്റത്തിന്‌ വിദ്യാഭ്യാസ വകുപ്പ്‌ തയാറായതെന്നാണ്‌ സൂചന. മുമ്പ്‌ കലോത്സവ വേദികള്‍ക്ക്‌ പേര്‌ നല്‍കിയപ്പോള്‍ താമരയുടെ പേര്‌ ഒഴിവാക്കിയിരുന്നുവെന്നും അതേ മാനദണ്ഡം ഉദ്യോഗസ്‌ഥര്‍ പിന്തുടര്‍ന്നതിനാലാണ്‌ ഇങ്ങനെ സംഭവിച്ചതെന്നായിരുന്നു മന്ത്രി ശിവന്‍കുട്ടിയുടെ ഇന്നലത്തെ വിശദീകരണം. കുട്ടികളുടെ കലാമേളയാണ്‌ നടക്കുന്നത്‌. ഇത്‌ പ്രതിഷേധവും വഴക്കും മറ്റുമായി നടക്കേണ്ടതല്ല. താമരയുടെ പേര്‌ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ അംഗീകരിക്കുകയായിരുന്നു. ഇതിന്‍ കുടുതല്‍ വിവാദത്തിനില്ലെന്നും ഇന്നലെ കലോത്സവ ഒരുക്കങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ശിവന്‍കുട്ടി പറഞ്ഞു.

Ads by Google
സ്വന്തം ലേഖകന്‍
Saturday 10 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google