Thursday, March 19, 2026 Last Updated 7 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 10 Jan 2026 11.34 PM

ശ്രീലേഖയോട്‌ പോരിനില്ല, പുതിയ ഓഫീസ്‌ 'വൈബാ'ക്കി വി.കെ. പ്രശാന്ത്‌; ‘തോല്‍വി സമ്മതിച്ച്‌ മടങ്ങുകയാണോയെന്നത്‌ വട്ടിയൂര്‍ക്കാവിലെ ജനം തീരുമാനിക്കട്ടെ ’

uploads/news/2026/01/820076/v.k.-Prasanth-sreelekha.jpg

തിരുവനന്തപുരം: ബി.ജെ.പി. നേതാവും തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറുമായ ആര്‍. ശ്രീലേഖയുമായി പോരിനില്ലെന്നു വ്യക്‌തമാക്കി വി.കെ. പ്രശാന്ത്‌ എം.എല്‍.എ. കോര്‍പറേഷന്‍ കെട്ടിടത്തിലെ ഓഫീസ്‌ ഒഴിഞ്ഞു. മരുതംകുഴിയില്‍ പ്രശാന്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച 'വൈബ്‌' സൊസൈറ്റിയുടെ കെട്ടിടത്തിലാണ്‌ പുതിയ എം.എല്‍.എ. ഓഫീസ്‌.
ശാസ്‌തമംഗലത്തെ കോര്‍പറേഷന്‍ വക കെട്ടിടത്തില്‍ എം.എല്‍.എ. ഓഫീസായി പ്രവര്‍ത്തിക്കുന്ന മുറി പ്രശാന്ത്‌ ഒഴിയണമെന്നായിരുന്നു കൗണ്‍സിലറായി ചുമതലയേറ്റതിനു പിന്നാലെ ശ്രീലേഖയുടെ ആവശ്യം. കോര്‍പറേഷനുമായി കരാറുണ്ടെന്നും ഒഴിയില്ലെന്നും പ്രശാന്ത്‌ ആദ്യം നിലപാടെടുത്തെങ്കിലും പിന്നീട്‌ തര്‍ക്കത്തിനില്ലെന്ന്‌ വ്യക്‌തമാക്കി ഓഫീസ്‌ ഒഴിയുകയായിരുന്നു.
ജനങ്ങള്‍ക്ക്‌ കുറച്ചുകൂടി എളുപ്പത്തില്‍ എത്തിച്ചേരാന്‍ പറ്റുന്ന ഇടമെന്ന നിലയിലാണ്‌ ഓഫീസ്‌ മാറ്റുന്നതെന്നു പ്രശാന്ത്‌ പറഞ്ഞു. മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ മറച്ചുവച്ച്‌, വിവാദങ്ങള്‍ ഉയര്‍ത്തിക്കാട്ടാനുള്ള ബോധപൂര്‍വമായ ശ്രമമാണ്‌ നടന്നത്‌. ഓഫീസ്‌ മാറുന്നതാകും നല്ലതെന്നു തീരുമാനിക്കാന്‍ അതും കാരണമായി. പാര്‍ട്ടിയോടും വട്ടിയൂര്‍ക്കാവിലെ ജനങ്ങളോടും ആലോചിച്ചാണ്‌ തീരുമാനം. എം.എല്‍.എയെ കാണാന്‍ 200 പേരെങ്കിലും ദിവസവും വരുന്നുണ്ട്‌. അവരെ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ഇടമാണ്‌ പുതിയ ഓഫീസ്‌. തോല്‍വി സമ്മതിച്ച്‌ മടങ്ങുകയാണോയെന്ന ചോദ്യത്തിന്‌, അത്‌ വട്ടിയൂര്‍ക്കാവിലെ ജനം തീരുമാനിക്കട്ടെയെന്നായിരുന്നു പ്രശാന്തിന്റെ മറുപടി. വട്ടിയൂര്‍ക്കാവിലാണോ കഴക്കൂട്ടത്താണോ ഇക്കുറി മത്സരിക്കുകയെന്ന്‌ പാര്‍ട്ടി തീരുമാനിക്കുമെന്നും പ്രശാന്ത്‌ പറഞ്ഞു.

Ads by Google
സ്വന്തം ലേഖകന്‍
Saturday 10 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google