Sunday, March 15, 2026 Last Updated 33 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 10 Jan 2026 04.45 PM

' പ്രിയപ്പെട്ട ദാസേട്ടന്' ; പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടി

wishes, on
photo-www.facebook.com/Mammootty

മലയാളികളുടെ പ്രിയ ഗായകന്‍ യേശുദാസിന് പിറന്നാള്‍ ആശംസകളുമായി നടന്‍ മമ്മൂട്ടി. ഗാനഗന്ധര്‍വ്വന്റെ 86-ാം ജന്മദിനമാണിന്ന്. യേശുദാസിനൊപ്പമുളള അതിമനോഹരമായ ഒരു ഫോട്ടോ പങ്കുവച്ചു കൊണ്ടായിരുന്നു മമ്മൂട്ടിയുടെ ആശംസ. ' പ്രിയപ്പെട്ട ദാസേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍'.- എന്നാണ് ഫോട്ടോയ്‌ക്കൊപ്പം മമ്മൂട്ടി കുറിച്ചിരിക്കുന്നത്. യേശുദാസിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് നിരവധി പ്രമുഖരാണ് സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

45, 000 ത്തിലേറെ സിനിമാ പാട്ടുകള്‍ ഇതിനോടകം യേശുദാസ് ആലപിച്ചിട്ടുണ്ട്. 1961ല്‍ ' കാല്‍പ്പാടുകള്‍' എന്ന സിനിമയ്ക്കായാണ് യേശുദാസിന്റെ സ്വരം ആദ്യമായി റെക്കോഡ് ചെയ്യപ്പെട്ടത്.

പ്രസിദ്ധ സംഗീതജ്ഞനും നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുടെയും എലിസബത്തിന്റെയും മകനായി 1940ല്‍ ഫോര്‍ട്ട് കൊച്ചിയിലാണ് യേശുദാസിന്റെ ജനനം. ഈ ദമ്പതികളുടെ ഏഴ് മക്കളില്‍ രണ്ടാമനായിരുന്നു യേശുദാസ്. അദ്ദേഹം സംഗീത ലോകത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് രാജ്യം പത്മശ്രീ( 1977), പത്മഭൂഷണ്‍ ( 2002), പത്മവിഭൂഷണ്‍ ( 2017) എന്നിവ നല്‍കി ആദരിച്ചിട്ടുണ്ട്. 8 തവണ മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്‌കാരവും 24 തവണ കേരള സംസളഥാന വാര്‍ഡും അദ്ദേഹത്തെ തേടിയെത്തി.

Ads by Google
Saturday 10 Jan 2026 04.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google