Thursday, March 19, 2026 Last Updated 4 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 10 Jan 2026 12.35 PM

ജയിലില്‍ ശാരീരികാസ്വാസ്ഥ്യം ; തന്ത്രിയെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയേക്കും ; കുടുക്കിയതെന്ന് പ്രതികരണം

uploads/news/2026/01/820013/thanthri.jpg

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തന്ത്രി കണ്ഠര് രാജീവരെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും. ജയിലില്‍ വെച്ചായിരുന്നു ബുദ്ധിമുട്ടുണ്ടായത്. സ്വര്‍ണക്കൊള്ള കേസിലുണ്ടായിരിക്കുന്ന ഏറ്റവും സുപ്രധാന അറസ്റ്റാണ് ഇത്. അതേസമയം ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും കുടുക്കിയതാണെന്നുമായിരുന്നു തന്ത്രിയുടെ മൊഴി.

തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റലില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു തന്ത്രിയുടെ പ്രതികരണം. പരിശോധനയ്ക്കും നിയമോപദേശത്തിനും ശേഷമാണ് എസ്‌ഐടി തന്ത്രിയുടെ അറസ്റ്റ് പോലെയുള്ള കടുത്ത നടപടികളിലേക്ക് എത്തിയത്. പോറ്റിയെ ശബരിമലയിലെത്തിച്ചത് തന്ത്രിയാണെന്ന ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്നലെയാണ് തന്ത്രിയെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. ആറ്റിങ്ങലിലെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് തന്ത്രിയെ പ്രത്യേക അന്വേഷണ സംഘം ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. ഇതിന് പിന്നാലെ തന്ത്രിയുടെ വീട്ടില്‍ ഇന്ന് പരിശോധനയും നടത്തും. കുടുക്കിയതാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് 'അതെ' എന്നായിരുന്നു തന്ത്രിയുടെ മറുപടി.

Ads by Google
Saturday 10 Jan 2026 12.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google