Thursday, March 19, 2026 Last Updated 3 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 10 Jan 2026 11.55 AM

അമിത് ഷാ ഇന്ന് കേരളത്തില്‍ ; ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിടും

uploads/news/2026/01/819998/amithdsha.jpg

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുവാന്‍ ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത്ഷാ ഇന്ന് കേരളത്തില്‍. ബിജെപിയുടെ വിവിധ യോഗങ്ങളില്‍ പങ്കെടുക്കാന്‍ ആഭ്യന്തര മന്ത്രി എത്തുന്ന സാഹചര്യം പരിഗണിച്ച് തലസ്ഥാനത്ത് ഇന്ന് രാത്രി മുതല്‍ ഗതാഗത നിയന്ത്രണങ്ങള്‍ വരുത്തും.

രാത്രി പത്തേകാലോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന അമിത് ഷാ നാളെ രാവിലെ തിരഞ്ഞെടുക്കപ്പെട്ട വാര്‍ഡ് അംഗങ്ങളുടെ യോഗത്തിലും മാരാര്‍ജി ഭവനിലെ കോര്‍ കമ്മിറ്റി യോഗത്തിലും പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം സംസ്ഥാന നേതൃയോഗവും നടക്കുന്നുണ്ട്. ബിജെപി ആദ്യമായി അധികാരത്തിലേറിയ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വിജയിച്ച കൗണ്‍സിലര്‍മാരുടെ യോഗത്തിലും പങ്കെടുക്കും.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, മുന്‍ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങി പ്രധാന നേതാക്കളെല്ലാം യോഗത്തില്‍ സംബന്ധിക്കും. അമിത് ഷാ യുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് രാത്രി 7 മുതല്‍ 11.30 വരെയും നാളെ രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയുമാണ് ഗതാഗത ക്രമീകരണം. മോദിയെ ഉയര്‍ത്തിക്കാട്ടിക്കൊണ്ടുള്ള പ്രചരണം തന്നെയാകും സംസ്ഥാനത്ത് ബിജെപി പിന്തുടരുക.

Ads by Google
Saturday 10 Jan 2026 11.55 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google