Thursday, March 19, 2026 Last Updated 0 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 10 Jan 2026 10.55 AM

ശബരിമല സ്വര്‍ണ്ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടും പരിശോധിക്കും ; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഇ.ഡി.

uploads/news/2026/01/819991/ebforcent-directrate.jpg

കൊച്ചി: ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ കള്ളപ്പണ ഇടപാട് സ്ഥിരീകരിച്ച് ഇ ഡി കേസെടുത്തതിന് പിന്നാലെ എ പത്മകുമാര്‍ അടക്കമുള്ളവരെ ഉടന്‍ ചോദ്യം ചെയ്യും. ബാങ്ക് അക്കൗണ്ട് വിവരങ്ങളില്‍ വരവില്‍ കവിഞ്ഞ സമ്പാദ്യം കണ്ടെത്തിയാല്‍ മരവിപ്പിക്കും. പ്രതികളുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ ഇ ഡി കൊച്ചിയിലെ യൂണിറ്റ് എടുത്തിരിക്കുകയാണ്.

കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, സ്വര്‍ണപ്പാളികള്‍ ഉരുക്കി കടത്താന്‍ സഹായിച്ച സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, കടത്തിയ സ്വര്‍ണം വാങ്ങിയ ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധന്‍ എന്നിവര്‍ തമ്മിലുള്ള ഇടപാടാണ് ആദ്യഘട്ടത്തില്‍ അന്വേഷിക്കുക.
കള്ളപ്പണം എവിടെ നിന്നാണ്, എവിടെ സൂക്ഷിച്ചിരിക്കുന്നു എന്ന വിവരങ്ങള്‍ പ്രതികളില്‍ നിന്നും ചോദിച്ചറിയും.

റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാര്‍ അടക്കം പ്രത്യേക അന്വേഷണ സംഘത്തിന്റെ പട്ടികയിലുള്ള മുഴുവന്‍ പ്രതികളെയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഇ ഡി. ചോദ്യം ചെയ്യാന്‍ അനുമതി തേടിയുള്ള അപേക്ഷ ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. ഇ ഡി കൊച്ചി യൂണിറ്റിലെ അഡിഷണല്‍ ഡയറക്ടര്‍ രാകേഷ് കുമാറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം.

Ads by Google
Saturday 10 Jan 2026 10.55 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google