Sunday, March 15, 2026 Last Updated 36 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 10 Jan 2026 10.29 AM

' സ്വന്തമായി നിലവാരമോ നിലപാടോ ഇല്ല, പുരുഷന്മാരെ ആക്രമിക്കാന്‍ ഒത്തുകൂടും' ; ഡബ്ല്യുസിസിയെ അധിക്ഷേപിച്ച് വിജയ്ബാബു

the, movie

ഡബ്ല്യുസിസിയെ അധിക്ഷേപിച്ച് നിര്‍മാതാവും നടനുമായ വിജയ് ബാബു. ഒരു പുരുഷനെയോ അല്ലെങ്കില്‍ പുരുഷന്മാരെയോ ആക്രമിക്കാനായി മാത്രം ഒത്തുച്ചേരുന്ന സ്ത്രീകളുടെ കൂട്ടയ്മയാണ് ഇതെന്നാണ് വിജയ് ബാബുവിന്റെ വാക്കുകള്‍. ഡബ്ല്യുസിസി എന്ന് എടുത്തു പറയാതെ, വുമണ്‍, കളക്ടീവ് എന്നീ വാക്കുകള്‍ പരാമര്‍ശിച്ചുകൊണ്ടാണ് വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് വിജയ് ബാബുവിന്റെ പ്രതികരണമെന്നാണ് കുറിപ്പിലെ സൂചനകള്‍.

വിജയ് ബാബുവിന്റെ വാക്കുകള്‍:

'ഇരട്ടത്താപ്പിന്റെ തമ്പുരാട്ടികളെ കുറിച്ച് ചിലത് പറയാം. അവരുടെ കഥകളെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ അത് അവസാനിക്കില്ല. അതേ കുറിച്ച് ഞാന്‍ ഒന്നും പറയാനും പോകുന്നില്ല. കാരണം അവര്‍ക്ക് അവരുടെ സമയവും സൗകര്യവും അനുസരിച്ച് ഏത് കാര്യവും വളച്ചൊടിക്കാനുള്ള പ്രിവില്ലേജ് ഉണ്ട്.

അവര്‍ സ്ത്രീകളാണ്, വല്യേ കളക്ടീവാണ്. അവരുടെ താല്‍പര്യത്തിന് അനുസരിച്ച് ഒരു പുരുഷനെ അല്ലെങ്കില്‍ അവര്‍ക്ക് തോന്നുന്ന പുരുഷന്മാരെ ആക്രമിക്കാന്‍ അവര്‍ ഒത്തുകൂടും. അതിനുശേഷം ആ കളക്ടീവ് പിരിഞ്ഞുപോകും. അടുത്ത ഒരു പുരുഷനെ ആക്രമിക്കാന്‍ കിട്ടുമ്പോള്‍ വീണ്ടും വരും. അവര്‍ക്ക് സ്വന്തമായി എന്തെങ്കിലും നിലവാരമോ നിലപാടോ ഇല്ല. തലയോ വാലോ ധര്‍മമോ പോളിസികളോ നിയമാവലിയോ ഇല്ലാത്ത ഒരു കൂട്ടം. അവരുടെ താല്‍പര്യത്തിന് അനുസരിച്ച് കാര്യങ്ങള്‍ ചെയ്യാനുള്ള ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് മാത്രമാണ് ഈ കളക്ടീവ്,' വിജയ് ബാബു പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

Ads by Google
Saturday 10 Jan 2026 10.29 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google