Thursday, March 19, 2026 Last Updated 8 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
എസ്. നാരായണ്‍
Saturday 10 Jan 2026 10.11 AM

ഇനി ആര്? തന്ത്രിയുടെ അറസ്‌റ്റ്‌ സി.പി.എമ്മിന്‌ പിടിവള്ളി; വോട്ടാക്കി മാറ്റാനാണ്‌ ഇടതു നീക്കം, മുന്‍ മന്ത്രിയുടെ അറസ്‌റ്റ്‌ നടന്നാലും അത്‌ഭുതപ്പെടാനില്ല !

സ്വര്‍ണക്കൊള്ള അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ എത്തിയ അതേദിവസം തന്നെ കേസ്‌ അന്വേഷിക്കുന്ന പ്രത്യേക സംഘം തന്ത്രിയെ അകത്താക്കിയത്‌ യു.ഡി.എഫ്‌, ബി.ജെ.പി. കേന്ദ്രങ്ങളെ ഞെട്ടിച്ചതായാണു വിവരം
Kerala

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ്‌ പടിവാതില്‍ എത്തി നില്‍ക്കവേ നാടകീയമായി നടത്തിയ ശബരിമല തന്ത്രിയുടെ അറസ്‌റ്റ്‌ അവസാന നിമിഷത്തില്‍ സി.പി.എമ്മിന്‌ കിട്ടിയ രാഷ്‌ട്രീയ 'നിധി'. ഇതെല്ലാം വോട്ടാക്കി മാറ്റാനാണ്‌ ഇടതു നീക്കം.

അയ്യപ്പന്റെ രക്ഷിതാവായി നില്‍ക്കേണ്ട തന്ത്രി, പോറ്റി നേതൃത്വം നല്‍കിയ കൊള്ള സംഘത്തിന്റെ ഭാഗമായി മാറുന്ന കാഴ്‌ച സി.പി.എമ്മിന്‌ ആശ്വാസമായി. എന്തുവില കൊടുത്തും ഈ വിഷയം ആളിക്കത്തിക്കാന്‍ സി.പി.എം. നേതൃത്വം ജില്ലാ ഘടകങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കിയതായാണു വിവരം.

സ്വര്‍ണക്കൊള്ള അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ എത്തിയ അതേദിവസം തന്നെ കേസ്‌ അന്വേഷിക്കുന്ന പ്രത്യേക സംഘം തന്ത്രിയെ അകത്താക്കിയത്‌ യു.ഡി.എഫ്‌, ബി.ജെ.പി. കേന്ദ്രങ്ങളെ ഞെട്ടിച്ചതായാണു വിവരം. ഇക്കാര്യത്തില്‍ കരുതലോടെയാണ്‌ സി.പി.എം. മുന്നോട്ടുപോകുന്നത്‌. ഒരു കാരണവശാലും തന്ത്രിയുടെ അറസ്‌റ്റിന്റെ പാപഭാരം തങ്ങളുടെ ചുമലില്‍ വീഴാന്‍ പാടില്ലെന്നു സി.പി.എമ്മിന്‌ നിര്‍ബന്ധമുണ്ട്‌. അതുകൊണ്ടാണ്‌ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ്‌ പ്രത്യേക സംഘം നീങ്ങുന്നതെന്നു സര്‍ക്കാര്‍ പറയുന്നത്‌.

ആരോപണവിധേയനായ ഒരു മുന്‍ മന്ത്രിയുടെ അറസ്‌റ്റ്‌ വൈകാതെ നടന്നാലും അത്‌ഭുതപ്പെടാനില്ല.ശബരിമല വിഷയത്തില്‍ കേന്ദ്ര ഏജന്‍സി തങ്ങളെ വട്ടമിടുമെന്നു സി.പി.എമ്മിന്‌ തിരിച്ചറിവുണ്ട്‌. ആ നീക്കത്തെ ചെറുക്കാനും ഒരു മുഴം നീട്ടിയെറിയാനും തന്ത്രിയുടെ അറസ്‌റ്റോടെ ഇടതുമുന്നണിക്കായി എന്നതാണ്‌ വസ്‌തുത. സ്വര്‍ണക്കടത്തിന്റെ മുഴുവന്‍ കാരണക്കാരന്‍ തന്ത്രിയാണെന്നു റിമാന്‍ഡ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഒരു വശത്ത്‌ ജമാത്ത്‌ ഇസ്‌ലാമിയെ പോലുള്ള മുസ്ലിം സംഘടനകളെ മുഖ്യമന്ത്രി കടന്നാക്രമിച്ചത്‌ നിഷ്‌പക്ഷമതികളായ വോട്ടര്‍മാരുടെ ഇടയില്‍ പ്രതിഛായ സൃഷ്‌ടിക്കുമെന്നാണു സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍.

ആചാരലംഘനത്തിന്‌ പുറമേ സ്വര്‍ണപ്പാളി കടത്താനും തന്ത്രി ഗൂഢാലോചന നടത്തിയതായി പോലീസ്‌ കണ്ടെത്തിയതു ഫലത്തില്‍ യു.ഡി.എഫിനും ബി.ജെ.പിക്കും ക്ഷീണം ചെയ്യും. യു.ഡി.എഫ്‌. കേന്ദ്രങ്ങള്‍ അപ്രതീക്ഷിതമായി ഏറ്റ പ്രഹരത്തില്‍ അമ്പരന്ന്‌ നില്‍ക്കുകയാണ്‌. കോണ്‍ഗ്രസ്‌ നേതാക്കളില്‍ രമേശ്‌ ചെന്നിത്തലയും കെ.പി.സി.സി. അധ്യക്ഷനും കരുതലോടെയാണു പ്രതികരിച്ചത്‌. ബി.ജെ.പി. സംസ്‌ഥാന നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്ര

Ads by Google
എസ്. നാരായണ്‍
Saturday 10 Jan 2026 10.11 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google