Thursday, March 19, 2026 Last Updated 1 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Friday 09 Jan 2026 05.58 PM

‘എനിക്ക് എന്റെ കുടുംബക്കാരെക്കാളും വലുത് അയ്യപ്പനാണ്, തന്ത്രിക്കെതിരെ കുറ്റമുണ്ടെന്ന് തോന്നുന്നില്ല’; രാഹുൽ ഈശ്വർ

uploads/news/2026/01/819891/5.gif
photo - facebook

കൊച്ചി : ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. തന്ത്രിയുടെ അറസ്റ്റിൽ പ്രതികരിച്ച് രാഹുൽ ഈശ്വർ രംഗത്തെത്തി.എനിക്ക് എന്റെ കുടുംബക്കാരെക്കാളും തന്ത്രിയെക്കാളും വലുത് അയ്യപ്പനാണ്. ലഭ്യമായ വിവരങ്ങളിൽ നിന്ന് തന്ത്രിക്കെതിരെ കുറ്റമുണ്ടെന്ന് തോന്നുന്നില്ലെന്ന് രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു .

തന്ത്രിയെ എന്തെങ്കിലും രീതിയിൽ കുടുക്കണമെന്നുണ്ടെങ്കിൽ പൊലീസിന് അതിന് കഴിയും. ഒരു തെറ്റും ചെയ്യാതെ ആളുകൾ ജയിലിൽ കിടക്കുന്നു. നമ്പി നാരായണനും ദിലീപും വരെ അറസ്റ്റിലായി. പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ മുതൽ തന്ത്രിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത്.

കോടതിയുടെ 9 ഇടക്കാല വിധി ന്യായങ്ങളിൽ ഒന്നിൽ പോലും തന്ത്രിയെ കുറിച്ച് മോശം പരാമർശമില്ല. തന്ത്രി എന്ത് തെറ്റ് ചെയ്തുവെന്ന് ഇതുവരെ കണ്ടെത്താനായില്ല. തന്ത്രിയുടെ റോൾ എന്താണെന്ന് ഇതുവരെ SIT പറഞ്ഞിട്ടില്ല. തന്ത്രിയെ കരിവാരി തേക്കുന്നു. കോടതി ഒബ്‌സർവേഷൻ വരാതെ അദ്ദേഹത്തെ കരിവാരി തേക്കരുത്. കോടതി പറയുന്നത് വരെ തന്ത്രിയെ കുറ്റക്കരനെന്ന് പറയരുതെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

Ads by Google
Friday 09 Jan 2026 05.58 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google