Thursday, March 19, 2026 Last Updated 2 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Friday 09 Jan 2026 05.02 PM

ഐക്യം ഉറപ്പാക്കിയാൽ തുടർ ഭരണം ഉറപ്പെന്ന് മുന്നണിയോഗത്തിൽ മുഖ്യമന്ത്രി'

തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായത് സവിശേഷ സാഹചര്യമാണെന്നും മുന്നണി ഐക്യം ഉറപ്പാക്കി പ്രചാരണത്തിനിറങ്ങണം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
pinarayi vijayan, election

ഐക്യം ഉറപ്പാക്കിയാൽ തുടർ ഭരണം ഉറപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി എല്‍ഡിഎഫ് മുന്നണി യോഗത്തിലാണ് ശുഭപ്രതീക്ഷ പങ്കുവെച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായത് സവിശേഷ സാഹചര്യമാണെന്നും മുന്നണി ഐക്യം ഉറപ്പാക്കി പ്രചാരണത്തിനിറങ്ങണം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അമിത ആത്മവിശ്വാസമാണ് തിരിച്ചടിക്ക് കാരണമെന്നാണ് എൽഡിഎഫ് വിലയിരുത്തല്‍. പതിവിന് വിപരീതമായി വിമതരുടെ സാന്നിധ്യം പലയിടത്തും ഉണ്ടായെന്നും മുന്നണി ഐക്യം ലംഘിക്കപ്പെട്ടു. ശബരിമല സ്വർണ്ണക്കൊള്ളയിൽ യുഡിഎഫും ബിജെപിയും തെറ്റിദ്ധാരണയുണ്ടാക്കി. അത് പ്രതിരോധിക്കാൻ കഴിഞ്ഞില്ല തുടങ്ങിയ വിലയിരുത്തലാണ് യോഗം നടത്തിയത്.

മുന്നണി യോഗത്തിൽ നിയമസഭാ തെര‍ഞ്ഞെടുപ്പിൽ 110 സീറ്റുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ എൽഡിഎഫ് ജാഥ ഫെബ്രുവരി ഒന്നു മുതൽ 15 വരെ നടക്കും. മൂന്ന് മേഖലാജാഥകളാണ് ഉണ്ടാവുക.

Ads by Google
Friday 09 Jan 2026 05.02 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google