Thursday, March 19, 2026 Last Updated 4 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Friday 09 Jan 2026 10.47 AM

ഉണ്ണിമുകുന്ദനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കുന്നത് തകര്‍ക്കത്തില്‍ ; പ്രശാന്ത് ശിവനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും ആവശ്യം

uploads/news/2026/01/819851/unni-mukundan.gif

പാലക്കാട്: പാലക്കാട് ബിജെപിയ്ക്ക് വേണ്ടി നടന്‍ ഉണ്ണിമുകുന്ദനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് തകര്‍ക്കത്തില്‍. ഒരു വിഭാഗം ഈ ആശയത്തിനെതിരേ രംഗത്ത് വന്നിരിക്കുകയാണ്. ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് എതിര്‍ക്കുന്നവര്‍ ഉയര്‍ത്തുന്ന ആവശ്യം. ജില്ലാ കമ്മിറ്റിയിലെ ഭൂരിഭാഗം പേരും ഇതിനെ അനുകൂലിക്കുകയും ചെയ്യുന്നുണ്ട്. പാലക്കാട് നിന്നുള്ള ഒരാള്‍ തന്നെ സ്ഥാനാര്‍ഥിയാകണമെന്ന് പ്രധാനമായിട്ടും ഉയര്‍ന്നിരിക്കുന്ന ആവശ്യം.

ബിജെപി നേടാന്‍ സാധിക്കുമെന്ന് പ്രതീക്ഷ വെച്ചിരിക്കുന്ന സീറ്റുകളിലൊന്നായ പാലക്കാട് പരിഗണിക്കുന്നത് പ്രമുഖ പേരുകളാണ്. ഉണ്ണിമുകുന്ദനൊപ്പം കെ സുരേന്ദ്രന്‍, പ്രശാന്ത് ശിവന്‍, അഡ്വ ഇ കൃഷ്ണദാസ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്. അതേസമയം, ശോഭ സുരേന്ദ്രന് പാലക്കാട് താല്‍പര്യമില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. പ്രാഥമിക പരിശോധനയില്‍ വിജയ സാധ്യത കണക്കിലെടുത്താണ് ഉണ്ണി മുകുന്ദനെ പരിഗണിച്ചത്.

അതേസമയം പാലക്കാട് ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. പാലക്കാട് കെ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നത് ഏറെ സന്തോഷമാണ്. ബിജെപി ശക്തി തെളിയിക്കാനാകുമോ എന്ന് സുരേന്ദ്രന്‍ കാണിക്കട്ടെ. സുരേന്ദ്രന്‍ മത്സരിച്ചാല്‍ ബിജെപി പാലക്കാട് മൂന്നാം സ്ഥാനത്തെത്തുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

Ads by Google
Friday 09 Jan 2026 10.47 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google