Thursday, March 19, 2026 Last Updated 3 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Friday 09 Jan 2026 08.05 AM

മാലമോഷണക്കേസില്‍ ആളുമാറി പിടിച്ചു ജയിലിലിട്ടു ; പ്രവാസിയുടെ ജീവിതം തകര്‍ത്തതിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം

uploads/news/2026/01/819802/police1.jpg

കൊച്ചി : മാലമോഷണക്കേസില്‍ പോലീസ് ആളുമാറി അറസ്റ്റ് ചെയ്തത് പ്രവാസിയെ. സംഭവത്തില്‍ സര്‍ക്കാര്‍ 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധിച്ചു. കണ്ണൂര്‍ തലശ്ശേരി സ്വദേശി വികെ താജുദ്ദിനും കുടുംബത്തിനുമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. കണ്ണൂര്‍ ചക്കരക്കല്‍ പൊലീസ് ആണ് പുലിവാല് പിടിച്ചിരിക്കുന്നത്. സ്റ്റേഷന്‍ എസ്ഐയായിരുന്ന പി ബിജു, എഎസ്ഐമാര്‍ ആയിരുന്ന യോഗേഷ്, ടി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരില്‍ നിന്ന് പണം ഈടാകുന്നത് സംബന്ധിച്ച് സര്‍ക്കാരിന് തീരുമാനം എടുക്കാം.

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടിലെത്തയതായിരുന്നു താജുദ്ദീന്‍. ഖത്തറില്‍ റെന്റ് എ കാര്‍ കമ്പനി ജീവനക്കാരനായിരുന്നു താജുദ്ദിന്‍ 2018 ല്‍ അവധിക്ക് നാട്ടിലെത്തിയപ്പോഴായിരുന്നു കേസിന് ആസ്പദമായ സംഭവം. 2018 ജൂണ്‍ 25 ന് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ജൂലായ് 11 ന് രാത്രി സഹോദരിയുടെ വീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ താജുദ്ദിനെയും കുടുംബത്തെയും പൊലീസ് പിടികൂടി സ്റ്റേഷനിലേക്കു കൊണ്ടുപോകുകയായിരുന്നു. ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന സിസിടിവി ദൃശ്യത്തിലുള്ളത് താജുദ്ദീന്‍ ആണെന്ന് പറഞ്ഞായിരുന്നു അറസ്റ്റ്.

ാജുദ്ദീന്‍ ഇത് നിഷേധിച്ചെങ്കിലും പൊലീസ് അംഗീകരിച്ചില്ല. സിസിടിവി ദൃശ്യത്തിലുള്ളത് താജുദ്ദീന്‍ തന്നയാണെന്നും അഞ്ചരപ്പവന്റെ മാല നഷ്ടപ്പെട്ട സ്ത്രീയടക്കം മൊഴി നല്‍കിയിട്ടുണ്ടെന്നായിരുന്നു പൊലീസ് നിലപാട്. തെളിവെടുക്കാനെന്ന പേരില്‍ നൂറുകണക്കിനാളുകളുടെ മുന്നിലൂടെ ബന്ധുവീട്ടിലടക്കം കൊണ്ടുപോയി. തൊണ്ടിമുതലൊന്നും കണ്ടെത്താനായില്ല. താജുദ്ദീന്റെ ഭാര്യ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ കണ്ണൂര്‍ ഡിവൈഎസ്പി സംഭവം അന്വേഷിക്കുകയും ശരത് വത്സരാജ് എന്നയാളാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് താജുദ്ദീന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിനെത്തുടര്‍ന്ന് മടങ്ങാന്‍ വൈകി. ജോലിയും നഷ്ടമായി.

താജുദ്ദിനും കുടുംബവും അഡ്വ.ടി ആസഫലി വഴി ഫയല്‍ചെയ്ത ഹര്‍ജിയിലാണ് നടപടി. പബ്ലിക് ലോ റെമഡി അനുസരിച്ച് 10 ലക്ഷം രൂപ താജുദ്ദിനും ഒരു ലക്ഷം രൂപ വീതം ഭാര്യക്കും മൂന്ന് മക്കള്‍ക്കും നല്‍കാനാണ് ജസ്റ്റിസ് പിഎം മനോജിന്റെ ഉത്തരവ്.

Ads by Google
Friday 09 Jan 2026 08.05 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google