Sunday, March 15, 2026 Last Updated 30 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 08 Jan 2026 05.46 PM

ക്രോഷെ ലെയ്‌സ് കട്ടൗട്ടുകളുള്ള റിബ്ഡ് നിറ്റ് ബോഡികോണ്‍ ലാവന്‍ഡര്‍ മിഡി ഡ്രസ്സില്‍ ഹോട്ട് ലുക്കില്‍ മാളവിക മോഹനന്‍; സോഷ്യല്‍ മീഡിയ ചൂടാക്കി താരത്തിന്റെ അഴകളവുകള്‍

​സൗത്ത് ഇന്ത്യയിലും ബോളിവുഡിലും തന്റേതായ ഇടം നേടിയെടുത്ത താരമാണ് മാളവിക മോഹനന്‍. ഇപ്പോഴിതാ ലാവന്‍ഡര്‍ മിഡി ഡ്രസ്സില്‍ ഗ്ലാമര്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് താരം.
Malavika Mohanan
Malavika mohanan (Image Source: Instagram)

പട്ടം പോലെ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ താരമാണ് മാളവിക മോഹനന്‍. പ്രശസ്ത ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകള്‍ കൂടിയായ മാളവിക മോഡലിംഗിലും തിളങ്ങി നില്‍ക്കുന്ന താരമാണ്. മലയാളത്തില്‍ മാത്രമല്ല കന്നഡയിലും, തമിഴിലും ഹിന്ദിയിലുമടക്കം മികച്ച കഥാപാത്രങ്ങള്‍ നല്‍കി തന്റേതായ മേല്‍വിലാസമുണ്ടാക്കാന്‍ മാളവികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ മാളവിക പങ്കിടുന്ന ചിത്രങ്ങള്‍ നിമിഷവേഗത്തില്‍ തരംഗമായി മാറാറുണ്ട്.
ഇപ്പോഴിതാ ലാവന്‍ഡര്‍ ഗൗണില്‍ എലഗന്റ് ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് മാളവിക. അഴകളവുകള്‍ എടുത്തു കാട്ടുന്ന ഈ ലൈലാക്ക് ഗൗണിലെ ഏറ്റവും ആകര്‍ഷണീയത സ്ലീവിലും വയറിലുമുള്ള ക്രോഷെ ലെയ്‌സ് കട്ടൗട്ടുകളാണ്. റിബ്ഡ് നിറ്റ് ബോഡികോൺ ലൈലാക്ക് മിഡി ഡ്രസ്സില്‍ ഹോട്ട് ലുക്കിലാണ് താരം. ‘‘ലാവന്‍ഡര്‍ ഹേസ്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മാളവിക ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. സ്ത്രീത്വവും, ശരീരഘടനയും എടുത്തു കാട്ടുന്ന ഈ ഔട്ട്ഫിറ്റില്‍ തിളങ്ങുകയാണ് മാളവിക. ഹോട്ട് ലവ് ഇമോജി നല്‍കിയാണ് താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്.

സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ കോമ്പോയിലെത്തിയ ‘ഹൃദയപൂര്‍വം’ ആണ് മാളവികയുടേതായി ഏറ്റവുമവസാനം തിയേറ്ററിലെത്തിയ മലയാള സിനിമ. തങ്കലാന്‍ എന്നൊരു തമിഴ് ചിത്രവും അടുത്തിടെ റിലീസ് ചെയ്തിരുന്നു. ജനുവരി ഒന്‍പതിന് തിയേറ്ററിലെത്തുന്ന പ്രഭാസ് നായകനാകുന്ന തെലുങ്ക് ഹൊറര്‍ കോമഡി ചിത്രം ‘ദ രാജാ സാബി’ന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് താരം.

Ads by Google
Thursday 08 Jan 2026 05.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google