Sunday, March 15, 2026 Last Updated 33 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 08 Jan 2026 04.30 PM

അനുവാദമില്ലാതെ അനന്യ പാണ്ഡെയുടെ ഇടുപ്പില്‍ പിടിച്ച് കരണ്‍ ജോഹര്‍; വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

for, viral

സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ നടി അനന്യ പാണ്ഡെയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം. പുതിയ ചിത്രമായ തു മേരി മേം തേരാ തൂ മേരിയുടെ പ്രൊമോഷന്‍ പരിപാടിയില്‍ നിന്നുളള വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. കാര്‍ത്തിക് ആര്യനും അനന്യയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ നിര്‍മാണം കരണ്‍ ആണ്.

വേദിയില്‍ നിന്ന് ചിത്രത്തിന് പോസ് ചെയ്യവെ കരണ്‍ ജോഹര്‍ അനന്യ പാണെഡയുടെ അനുവാദമില്ലാതെ ഇടുപ്പില്‍ പിടിക്കുകയും തടവുകയും ചെയ്തുവെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. കരണ്‍ ഇടുപ്പില്‍ കൈ വച്ചപ്പോള്‍ അനന്യ അസ്വസ്ഥയാകുന്നത് വീഡിയോയില്‍ വ്യക്തമാണ്. ചിരിച്ചുകൊണ്ട് തന്നെ അനന്യ കൈ മാറ്റാന്‍ ആവശ്യപ്പെട്ടിട്ടും കരണ്‍ തയ്യാറാകുന്നില്ലെന്നും സോഷ്യല്‍ മീഡിയ ആരോപിക്കുന്നു.

ചിരിച്ചുകൊണ്ടു നിന്ന അനന്യയുടെ മുഖഭാവം മാറുന്നത് വീഡിയോയില്‍ കാണാം. ചിരി വീണ്ടെടുത്ത് അനന്യ കരണിനോട് സംസാരിക്കുന്നുണ്ട്. ഇതിന് ശേഷമാണ് കരണ്‍ കൈ മാറ്റുന്നത്. ഈ വീഡിയോ വൈറലായതോടെ നിരവധി പേരാണ് കരണിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. അനന്യയെ ബോളിവുഡിലേക്ക് കൈ പിടിച്ചു കൊണ്ടു വന്നത് കരണ്‍ ആണ്. ആ അധികാരം ഉപയോഗിച്ച് ഇങ്ങനെ മോശമായി പെരുമാറുന്നത് ശരിയല്ലെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. വിവാദങ്ങളോട് അനന്യയും കരണും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Ads by Google
Thursday 08 Jan 2026 04.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google