Thursday, March 19, 2026 Last Updated 1 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 08 Jan 2026 02.34 PM

പിഞ്ചുകുഞ്ഞുമായി പാപ്പാന്മാരുടെ സാഹസം: കുട്ടിയുടെ അച്ഛനും അറസ്റ്റിൽ

കൊല്ലം കൊട്ടിയം സ്വദേശി അഭിലാഷ് ആണ് പിടിയിലായത്.
arrest, father

ആലപ്പുഴയില്‍ ആനയ്ക്കരികിൽ സ്വന്തം കൈകുഞ്ഞുമായി സാഹസം കാണിച്ച പാപ്പാൻ പിടിയില്‍. കൊല്ലം കൊട്ടിയം സ്വദേശി അഭിലാഷ് ആണ് പിടിയിലായത്. പെരുമ്പാവൂരിൽ നിന്നാണ് പ്രതിയെ ഹരിപ്പാട് പൊലീസ് പിടികൂടിയത്. ദേവസ്വം പാപ്പാൻ ജിതിൻ രാജിനെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. ആനയുടെ താൽക്കാലിക പാപ്പാൻ ആണ് അഭിലാഷ്.അഭിലാഷാണ് കുട്ടിയുടെ അച്ഛൻ.

കുഞ്ഞിന്റെ പേടി മാറ്റാനെന്ന പേരിലാണ് ആറ് മാസം പ്രായമുള്ള കുഞ്ഞുമായി ആനയ്ക്കരികിൽ പാപ്പാൻമാർ സാഹസം നടത്തിയത്. സംഭവത്തിൽ ഹരിപ്പാട് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മൃഗങ്ങളെ ഉപയോഗിച്ചുള്ള ആക്രമണം, ജീവഹാനിക്കിടയാക്കുന്ന പ്രവർത്തനം എന്നീ വകുപ്പുകൾ ചേർത്താണ് പാപ്പാൻ ജിതിനെ ഇന്നലെ കസ്റ്റഡിയിലെടുത്തത്.

Ads by Google
Thursday 08 Jan 2026 02.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google