Sunday, March 15, 2026 Last Updated 32 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 08 Jan 2026 02.39 PM

' നീ എന്താണെന്നും, നിന്റെ കഴിവുകള്‍ എന്താണെന്നും കലാസ്വാദകരായ ഞങ്ങള്‍ക്ക് അറിയാം' ; സ്‌നേഹ ശ്രീകുമാറിനൊപ്പമുളള ചിത്രവുമായി സീമ ജി നായര്‍

share
photo-www.facebook.com/seemagnairactress

നടി സ്‌നേഹ ശ്രീകുമാറിനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപ പരാമര്‍ശം വിവാദമായിരുന്നു. ആര്‍എല്‍വി രാമകൃഷ്്ണനെ വിമര്‍ശിച്ച സത്യഭാമയ്‌ക്കെതിരെ സ്‌നേഹ പ്രതികരിച്ചതായിരുന്നു ഇതിന് പിന്നില്‍. സത്യഭാമയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

ഇപ്പോഴിതാ സ്‌നേഹയ്‌ക്കൊപ്പമുളള ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി സീമ ജി നായര്‍. ' സ്‌നേഹ നീ എന്താണെന്നും, നിന്റെ കഴിവുകള്‍ എന്താണെന്നും കേരളത്തിലെ കലാസ്വാദകരായ ഞങ്ങള്‍ക്ക് അറിയാം ..നമ്മള്‍ ഒരുമിച്ചു ലാലേട്ടന്റെ ഛായാമുഖി നാടകം ചെയ്യുമ്പോള്‍ നിന്റെ അഭിനയം നോക്കി നിന്നവളാണ് ഞാന്‍ ..നീയെന്ന മണ്ടോധരിയെ ഞങ്ങള്‍ ആരാധിക്കുന്നു ,ഇനിയും ഏറെ ദൂരം മുന്നോട്ടു പോകാനിരിക്കുന്ന നിനക്ക് എന്റെ സ്‌നേഹവും ,ആശംസകളും' , ചിത്രത്തിനൊപ്പം സീമ ജി നായര്‍ കുറിച്ചു.

'' പിണ്ഡോദരി മോളെ'' എന്ന് പറഞ്ഞു കൊണ്ടാണ് സ്‌നേഹക്കെതിരെ കഴിഞ്ഞ ദിവസം സത്യഭാമ വീഡിയോ പങ്കുവച്ചത്. സ്‌നേഹയുടെ ഭര്‍ത്താവ് ശ്രീകുമാര്‍ കേസില്‍പ്പെട്ടതിനെ പരിഹസിക്കുകയും പൊതുവേദിയില്‍ വച്ച് കാണുമ്പോള്‍ ഇതിന് മറുപടി നല്‍കുമെന്നും വീഡിയോയില്‍ സത്യഭാമ ഭീഷണി മുഴക്കിയിരുന്നു.

Ads by Google
Thursday 08 Jan 2026 02.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google