Thursday, March 19, 2026 Last Updated 16 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Wednesday 07 Jan 2026 11.58 PM

110 സീറ്റ് നേടണമെന്ന്‌ മുഖ്യമന്ത്രി, മന്ത്രിമാരുമായി 3 മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച, തിരിച്ചടി മറികടക്കാൻ പ്രത്യേക തന്ത്രങ്ങള്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായെന്നും അവയെ മറികടക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണനേട്ടം ജനങ്ങളിലെത്തിക്കാന്‍ 50 ദിവസത്തെ കര്‍മ പദ്ധതി നടപ്പിലാക്കും. മണ്‌ഡലങ്ങളുടെ ഏകോപന ചുമതല മന്ത്രിമാര്‍ക്ക്‌ വീതിച്ചു നല്‍കി.
uploads/news/2026/01/819627/Pinarayi-12.jpg

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 110 സീറ്റ്‌ നേടാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.
മന്ത്രിസഭായോഗത്തിനുശേഷം ചേര്‍ന്ന പ്രത്യേക യോഗത്തിലാണ്‌ മന്ത്രിമാരുടെ മുന്നില്‍ ഇതിനുള്ള നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി മുന്നോട്ടുവച്ചത്‌. 110 നിയമസഭാ മണ്‌ഡലങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തനം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായെന്നും അവയെ മറികടക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണനേട്ടം ജനങ്ങളിലെത്തിക്കാന്‍ 50 ദിവസത്തെ കര്‍മ പദ്ധതി നടപ്പിലാക്കും. മണ്‌ഡലങ്ങളുടെ ഏകോപന ചുമതല മന്ത്രിമാര്‍ക്ക്‌ വീതിച്ചു നല്‍കി. 110 മണ്‌ഡലങ്ങളില്‍ വിജയം നേടാന്‍ പ്രത്യേക തന്ത്രങ്ങള്‍ നടപ്പിലാക്കും. ഇതിനുള്ള പ്‌ളാന്‍ മുഖ്യമന്ത്രി അവതരിപ്പിച്ചു. പിന്നോട്ടടിച്ച മണ്‌ഡങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

വികസന കാര്യങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കും. വികസന പ്രവര്‍ത്തനം ജനം അംഗീകരിക്കുന്നുണ്ടെന്നും വികസനം ഊന്നിപ്പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി പ്രത്യേക സാമൂഹിക മാധ്യമ ക്യാമ്പയിന്‍ നടത്തും. പ്രത്യേക സംഘത്തെ നിയോഗിക്കും. വിമര്‍ശനങ്ങളെ ഒറ്റക്കെട്ടായി നേരിടും. വിവാദങ്ങള്‍ക്ക്‌ മറുപടി പറയും. ഒറ്റക്കെട്ടായി പോരാടിയാല്‍ മികച്ച നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Ads by Google
സ്വന്തം ലേഖകന്‍
Wednesday 07 Jan 2026 11.58 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google