Monday, March 23, 2026 Last Updated 30 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 07 Jan 2026 08.03 AM

യുവതിയുടെ വീട്ടുകാരുടെ സിമ്പതിക്ക് വാഹനാപകടവും രക്ഷപ്പെടുത്തലും ; യുവാവിനും കൂട്ടുകാരനുമെതിരേ നരഹത്യയ്ക്ക് കേസ്

uploads/news/2026/01/819449/car-accident.jpg

പത്തനംതിട്ട: പ്രണയിക്കുന്ന യുവതിയുടെ കുടുംബത്തിന് മതിപ്പുണ്ടാക്കാന്‍ വാഹനാപകടം സൃഷ്ടിച്ച യുവാവും സുഹൃത്തും അറസ്റ്റില്‍. കോന്നി മാമ്മൂട് സ്വദേശി രഞ്ജിത് രാജന്‍ (24), കോന്നി പയ്യനാമണ്‍ സ്വദേശി അജാസ് (19) എന്നിവരാണ് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരേ നരഹത്യാക്കറ്റത്തിന് കേസുമെടുത്തു. അപകടത്തില്‍ യുവതിയുടെ വലതു കൈക്കുഴ തെറ്റി. ചെറുവിരലിന് പൊട്ടലും ഉണ്ടായി.

യുവതിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് യുവാവിനും സുഹൃത്തിനും തിരിച്ചടിയായത്. അപകടം നടന്നയുടന്‍ തന്നെ രഞ്ജിത് സ്ഥലത്തെത്തിയതാണ് പൊലീസിന് സംശയത്തിന് ഇടയാക്കിയത്. കാര്‍ ഓടിച്ച അജാസിന്റെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയും ചെയ്തു. ഡിസംബര്‍ 23-നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

വൈകുന്നേരം സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ പത്തനംതിട്ടയ്ക്കടുത്ത് വാഴമുട്ടം ഈസ്റ്റില്‍വെച്ച് രണ്ടാംപ്രതി അജാസ് കാറില്‍ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു. ശേഷം കാര്‍ നിര്‍ത്താതെ പോയി. ഉടന്‍ മറ്റൊരു കാറില്‍ സ്ഥലത്തെത്തിയ ഒന്നാം പ്രതി രഞ്ജിത് യുവതിയെ ആശുപത്രിയിലെത്തിച്ചു. യുവതിയുടെ ഭര്‍ത്താവാണ് താനെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.

Ads by Google
Wednesday 07 Jan 2026 08.03 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google