Thursday, March 19, 2026 Last Updated 43 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 06 Jan 2026 11.27 PM

അപകടത്തില്‍ മരണമടഞ്ഞ യാചകന്റെ സഞ്ചിയില്‍ 4.5 ലക്ഷം രൂപ; ഡോക്ടര്‍ പറഞ്ഞത് കേട്ടില്ല, ആശുപത്രിയില്‍നിന്ന് ഇറങ്ങിപ്പോയി, രാവിലെ കടത്തിണ്ണയില്‍ മരിച്ചനിലയില്‍

uploads/news/2026/01/819411/k8.jpg

ചാരുംമൂട്‌: സ്‌കൂട്ടര്‍ ഇടിച്ചുണ്ടായ അപകടത്തെത്തുടര്‍ന്ന്‌ മരണമടഞ്ഞ യാചകന്റെ സഞ്ചിയില്‍ നിന്നും ലഭിച്ചത്‌ 4,52,207 രൂപ. ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തിവന്ന ഇയാള്‍ തിങ്കളാഴ്‌ച സന്ധ്യയോടെയാണ്‌ അപകടത്തില്‍പ്പെട്ടത്‌. സ്‌കൂട്ടര്‍ ഇടിച്ചു താഴെ വീണ ഇയാളെ നാട്ടുകാര്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചു.

അനില്‍ കിഷോര്‍ തൈപറമ്പില്‍ കായംകുളം എന്നാണ്‌ ഇയാള്‍ ആശുപത്രിയില്‍ നല്‍കിയിരിക്കുന്ന വിലാസം. തലയ്‌ക്കു പരുക്കുള്ളതിനാല്‍ വിദഗ്‌ധ ചികിത്സ നല്‍കണമെന്ന്‌ ഡോക്‌ടര്‍ നിര്‍ദ്ദേശിച്ചെങ്കിലും രാത്രിയോടെ ഇയാള്‍ ആശുപത്രിയില്‍ നിന്നിറങ്ങിപ്പോയിരുന്നു.

ഇന്നലെ രാവിലെയാണ്‌ ടൗണില്‍ തന്നെയുള്ള കടത്തിണ്ണയില്‍ ഇയാള്‍ മരിച്ചു കിടക്കുന്നത്‌ കണ്ടത്‌. നൂറനാട്‌ പോലീസ്‌ എത്തി മൃതദ്ദേഹം
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. ഇയാളുടെ സഞ്ചികള്‍ സ്‌റ്റേഷനിലേക്ക്‌ കൊണ്ടുവരികയും ചെയ്‌തു. സഞ്ചികള്‍ പരിശോധിക്കുമ്പോളാണ്‌ നോട്ടുകള്‍ അടങ്ങിയ പ്ലാസ്‌റ്റിക്‌ ടിന്നുകള്‍ , പഴ്‌സുകള്‍ എന്നിവ കാണുന്നത്‌. തുടര്‍ന്ന്‌ പോലീസ്‌ ചാരുംമൂട്ടിലെ പഞ്ചായത്തംഗമായ ഫിലിപ്പ്‌ ഉമ്മനെ കൂടി സ്‌റ്റേഷനിലേക്ക്‌ വരുത്തി. എസ്‌.ഐ: രാജേന്ദ്രന്‍ , എ.എസ്‌.ഐ: രാധാകൃഷ്‌ണനാചാരി, സി.പി.ഒ മണിലാല്‍ എന്നിവരും പഞ്ചായത്ത്‌ മെമ്പറും പൊതു പ്രവര്‍ത്തകനായ അരവിന്ദാക്ഷനും കൂടിയാണ്‌ നോട്ടുകള്‍ തരംതിരിച്ച്‌ എണ്ണി തിട്ടപ്പെടുത്തിയത്‌.

രണ്ടായിരത്തിന്റെ 12 നോട്ടുകളും സൗദിറിയാലും കൂട്ടത്തിലുണ്ടായിരുന്നു. അഞ്ച്‌ പ്ലാസ്‌റ്റിക്‌ ടിന്നുകളിലായി നോട്ടുകള്‍ അടുക്കി സെല്ലോടേപ്പ്‌ ഒട്ടിച്ച നിലയിലായിരുന്നു സഞ്ചിയില്‍ സൂക്ഷിച്ചിരുന്നലത്‌. ഇയാളുടെ ബന്ധുക്കളാരും തന്നെ ഇതുവരെ എത്തിയിട്ടില്ലെന്നും കണ്ടുകിട്ടിയ പണംകോടതിയില്‍ ഹാജരാക്കുമെന്നും നൂറനാട്‌ സി.ഐ: എസ്‌.ശ്രീകുമാര്‍ പറഞ്ഞു.

Ads by Google
സ്വന്തം ലേഖകന്‍
Tuesday 06 Jan 2026 11.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google