Thursday, March 19, 2026 Last Updated 41 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
ജി. അരുണ്‍
Tuesday 06 Jan 2026 11.26 PM

തദ്ദേശ വകുപ്പിലെ സ്‌ഥലം മാറ്റങ്ങള്‍ അട്ടിമറിച്ചു; വിരമിക്കാന്‍ ഒരുവര്‍ഷത്തില്‍ താഴെയുള്ളവരെപോലും വിദൂര ജില്ലകളിലേക്ക് മാറ്റി, മന്ത്രി എം. ബി രാജേഷിനെയും തെറ്റിദ്ധരിപ്പിച്ചു

വകുപ്പ്‌ മന്ത്രി എം.ബി. രാജേഷിനെ പോലും തെറ്റിദ്ധരിപ്പിച്ചു നടത്തിയ സ്‌ഥലം മാറ്റം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന്‌ ജീവനക്കാര്‍ തന്നെ പറയുന്നു. സ്‌ഥലം മാറ്റത്തിനെതിരേ ജീവനക്കാര്‍ സമര്‍പ്പിച്ച അപ്പീലുകള്‍ മുക്കിയതായും പരാതി ഉയര്‍ന്നു
uploads/news/2026/01/819388/LSGD.jpg

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ പൊതു സ്‌ഥലംമാറ്റംഅട്ടിമറിച്ചതായി ആരോപണം. തദ്ദേശ സ്‌ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്‌ തൊട്ടുമുന്നേ നടന്ന പൊതു സ്‌ഥലം മാറ്റത്തില്‍ മാനദണ്ഡങ്ങളും കീഴ്‌വഴക്കങ്ങളും
കാറ്റില്‍ പറത്തി. വകുപ്പ്‌ മന്ത്രി എം.ബി. രാജേഷിനെ പോലും തെറ്റിദ്ധരിപ്പിച്ചു നടത്തിയ സ്‌ഥലം മാറ്റം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന്‌ ജീവനക്കാര്‍ തന്നെ പറയുന്നു. സ്‌ഥലം മാറ്റത്തിനെതിരേ ജീവനക്കാര്‍ സമര്‍പ്പിച്ച അപ്പീലുകള്‍ മുക്കിയതായും പരാതി ഉയര്‍ന്നു. വനിതാ ജീവനക്കാരെയും മുതിര്‍ന്ന ജീവനക്കാരെയുമൊക്ക തലങ്ങും വിലങ്ങും സ്‌ഥലം മാറ്റി. സ്‌ഥലം മാറ്റത്തിലെ എല്ലാ മാനദണ്ഡങ്ങളും ഇക്കുറി കാറ്റില്‍ പറന്നു. വിരമിക്കാന്‍ ഒരു വര്‍ഷത്തില്‍ താഴെയുള്ളവരെ പോലും ദൂരെജില്ലകളിലേക്ക്‌ നിയമംകാറ്റില്‍ പറത്തി സ്‌ഥലം മാറ്റിയതിനെതിരേ തെരഞ്ഞെടുപ്പിന്‌ മുന്നേ ആക്ഷേപം ഉയര്‍ന്നിരുന്നു. പൊതു സ്‌ഥലമാറ്റത്തിലെ മാനദണ്ഡങ്ങളും കീഴ്‌വഴക്കങ്ങളും കാറ്റില്‍
പറത്തിയതു ഇടത്‌ സംഘടനയിലെ ജീവനക്കാരെ പോലും സര്‍ക്കാരിനു എതിരാക്കി.തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്‌ ഉണ്ടായ കനത്ത തിരിച്ചടിക്കു പിന്നില്‍ സ്വരാജ്‌ ഭവനില്‍ സ്‌ഥലംമാറ്റത്തില്‍
നടന്ന അട്ടിമറിയും കാരണമായെന്നു ജീവനക്കാര്‍ തന്നെ പറയുന്നു. പരാതികള്‍ പരമാവധി ലഘൂകരിച്ചും ബാഹ്യ ഇടപെടല്‍ ഒഴിവാക്കിയും പൂര്‍ണമായും ഓണ്‍ലൈന്‍
സോഫ്‌റ്റ്വേര്‍ വഴിയാണ്‌ സ്‌ഥലംമാറ്റ നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നായിരുന്നു മന്ത്രി എം. ബി രാജേഷ്‌ നേരത്തെ അറിയിച്ചിരുന്നത്‌. എന്നാല്‍ സ്‌ഥലം മാറ്റം നിയന്ത്രിച്ചത്‌ സ്വരാജ്‌ ഭവനിലെ ചില ജീവനക്കാരായിരുന്നു. ഇഷ്‌ടക്കാര്‍ക്ക്‌ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ചോദിച്ചിടത്ത്‌ നിയമനം കൊടുത്തപ്പോള്‍ മുതിര്‍ന്ന ജീവനക്കാരെ അടക്കം ജില്ലകള്‍ക്ക്‌ പുറത്തേക്ക്‌ മാറ്റി നിയമിച്ചു.6747 പേര്‍ സ്‌ഥലം മാറ്റത്തിന്‌ അപേക്ഷിച്ചതില്‍ 4898 പേര്‍ക്ക്‌ സ്‌ഥലംമാറ്റം ലഭിച്ചുവെന്നാണ്‌ മന്ത്രി അറിയിച്ചത്‌. സ്‌ഥലം മാറ്റത്തോടൊപ്പം തന്നെ സ്‌ഥാനക്കയറ്റങ്ങള്‍ക്കും ഊന്നല്‍ നല്‍കാന്‍ ഇക്കുറി കഴിഞ്ഞുവെന്നും ഇത്‌ ജീവനക്കാര്‍ക്ക്‌ ഏറെ പ്രയോജനകരമായെന്നും മന്ത്രിയെകൊണ്ടു സമൂഹ മാധ്യമത്തിലടക്കം കുറിപ്പ്‌ കൊടിപ്പിച്ചായിരുന്നു അട്ടിമറി നടത്തിയത്‌. സ്‌ഥലം മാറി പോകുന്ന ജീവനക്കാര്‍ക്ക്‌ പകരം അതേ സമയംതന്നെ തദ്ദേശ സ്‌ഥാപനങ്ങളില്‍ പ്രമോഷനിലൂടെ ജീവനക്കാരെ ലഭ്യമാക്കാനും സാധിച്ചുവെന്നും 2025ലെ പൊതു സ്‌ഥലംമാറ്റത്തെത്തുടര്‍ന്ന്‌ 1065 ജീവനക്കാര്‍ക്കാണ്‌ വിവിധ തട്ടുകളിലായി സ്‌ഥാനക്കയറ്റം നല്‍കിയതെന്നുമായിരുന്നു മന്ത്രി അറിയിച്ചത്‌.
സ്‌ഥലം മാറ്റത്തിനുള്ള ജീവനക്കാരുടെ അപേക്ഷകള്‍ പരിശോധിക്കുക പോലും ചെയ്യാതെ ഇപ്പോഴും കെട്ടികിടക്കുകയാണ്‌. തെരഞ്ഞെടുപ്പിന്‌ തൊട്ടു മുന്നേ നടന്ന ഈ സ്‌ഥലം മാറ്റം ഇടത്‌ സംഘടനാ ജീവനക്കാരെ പോലും എതിരാക്കിയതും തെരഞ്ഞെടുപ്പിനെ ബാധിച്ചതായാണ്‌ വിലയിരുത്തല്‍. സ്‌ഥലമാറ്റ
വിഭാഗത്തിലെ ചില ജീവനക്കാര്‍ക്കെതിരേ കോടതിയെയും മുഖ്യമന്ത്രിയെയും സമീപിച്ചിരിക്കുകയാണ്‌ ജീവനക്കാര്‍.

ജി. അരുണ്‍

Ads by Google
ജി. അരുണ്‍
Tuesday 06 Jan 2026 11.26 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google