Saturday, March 21, 2026 Last Updated 13 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 06 Jan 2026 07.18 PM

ബെല്ലുഡി ഗ്രാമത്തില്‍ 9 ലക്ഷം രൂപ ചെലവിൽ ആടിന് സ്മാരകം പണിതു

ബെല്ലുഡി കാളി എന്നറിയപ്പെടുന്ന ഒരു ആടിന് വേണ്ടിയാണ് ഒരു ശിലാ സ്മാരകം ഉയര്‍ന്നത്.
goat, memorial built

കർണാടകയിലെ ഹരിഹർ താലൂക്കിലെ ബെല്ലുഡി ഗ്രാമത്തില്‍ 9 ലക്ഷം രൂപ ചെലവിൽ ആടിന് വേണ്ടി ഒരു ശില്പമുയർന്നു. ബെല്ലുഡി കാളി എന്നറിയപ്പെടുന്ന ഒരു ആടിന് വേണ്ടിയാണ് ഒരു ശിലാ സ്മാരകം ഉയര്‍ന്നത്.

ശിവമോഗ റോഡരികിലാണ് ഈ ശിലാ സ്മാരകം ഒരുക്കിയിരിക്കുന്നത്. ആടുകൾ തമ്മിലുള്ള പോരാട്ടങ്ങളിൽ ശ്രദ്ധേയമായ വിജയങ്ങൾ കൈവരിച്ച ബെല്ലുഡി കാളി (ബെല്ലുഡി റാം / റാം കാളി) , കർണാടകയിൽ മാത്രമല്ല, അയൽ സംസ്ഥാനങ്ങളിൽ പോലും ഏറെ പ്രശസ്തനാണ്. കനക ഗുരു പീഠത്തിന്‍റെ തലവൻ ശ്രീ നിരഞ്ജനാനന്ദപുരി സ്വാമി ജനുവരി 25 ന് സ്മാരകം ഉദ്ഘാടനം ചെയ്യും. ഈ അവസരത്തിൽ സൗജന്യ രക്തദാന ക്യാമ്പും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ആടിന്‍റെ ഉടമകളും സഹോദരന്മാരുമായ രാഘവേന്ദ്ര ഡി.കെ, മോഹൻ ഡി.കെ എന്നിവരും നാട്ടുകാരും ചേർന്നാണ് ബെല്ലുഡി കാളിക്ക് സ്മാരകം നിർമ്മിച്ചത്. ഇവിടെ എല്ലാ ദിവസവും പ്രാർത്ഥനകൾ നടത്തുമെന്നും സംഘാടകർ അറിയിച്ചു.

Ads by Google
Tuesday 06 Jan 2026 07.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google