Saturday, March 21, 2026 Last Updated 4 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 21 Mar 2026 12.39 PM

സുധീര്‍കരമന ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാകും; തിരുവനന്തപുരം സെന്‍ട്രലില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു

uploads/news/2026/03/831447/sudheer-karamana.jpg

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രലില്‍ സുധീര്‍ കരമന ഇടതു ജനാധിപത്യ മുന്നണി മത്സരിക്കും. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ പാര്‍ട്ടി ഔദ്യോഗികപ്രഖ്യാപനം നടത്തിയിരിക്കുകയാണ്. അടുത്ത ദിവസം തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. റോഡ് ഷോ അടക്കമുള്ള വിപുലമായ പ്രചരണപരിപാടിയാണ് പാര്‍ട്ടി ഒരുക്കുന്നത്. സിപിജോണാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കൊപ്പം ഉണ്ടായിരുന്ന സുധീര്‍ കരമന തിരുവനന്തപുരം പ്രദേശത്ത് ഏറെ അറിയപ്പെടുന്നയാളാണ്. നേരത്തേ ജനാധിപത്യ േകരളാകോണ്‍ഗ്രിസന്റെ ഏക സീറ്റായിരുന്നു ഇത്. എന്നാല്‍ ഇവിടെ മത്സരിക്കാനിരുന്ന ആന്റണിരാജുവിന് അയോഗ്യത വന്ന സാഹചര്യത്തിലാണ് സിപിഐഎം സീറ്റ് ഏറ്റെടുത്തത്. ആന്റണിരാജുവുമായി സംസാരിച്ച ശേഷമായിരുന്നു സുധീര്‍കരമനയെ തീരുമാനിച്ചത്.

തിരുവനന്തപുരം ചിരപരിചിതമായ സ്ഥലമാണെന്നും ഓരോ വ്യക്തികളെയും ചിരപരിചിതരായി തന്നെ അറിയാമെന്നും പറഞ്ഞു. ജാതിമത രാഷ്ട്രീയത്തിന് അതീതമായ ഒരു പ്രസ്ഥാനത്തിനൊപ്പം ജനങ്ങളുടെ മുന്നിലെത്തുന്നത് സന്തോഷമുള്ള കാര്യമാണെന്നും പറഞ്ഞു. സിനിമയും രാഷ്ട്രീയവുമെല്ലാം ഒരു സാമൂഹ്യപ്രവര്‍ത്തനം തന്നെയാണെന്നും നടന്‍, അദ്ധ്യാപകന്‍, സാംസ്‌ക്കാരികപ്രവര്‍ത്തകന്‍ എന്ന നിലയിലൊക്കെയാണ് താന്‍ ജനങ്ങള്‍ക്ക് മുന്നിലേക്ക് വരുന്നതെന്നും സുധീര്‍ കരമന വ്യക്തമാക്കി.

Ads by Google
Saturday 21 Mar 2026 12.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google