തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ സീറ്റുനിര്‍ണ്ണയം 90 ശതമാനവും പൂര്‍ത്തിയായതായും കേരളത്തില്‍ ഇന്ന് നാല്‍പ്പത് ഇടങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും കേന്ദ്രമന്ത്രിമാരുടേയും സംസ്ഥാന മുഖ്യമന്ത്രിമാരുടേയും സാന്നിദ്ധ്യത്തിലായിരിക്കും ബിജെപി നേതാക്കള്‍ പത്രിക സമര്‍പ്പിക്കുക എന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പാലക്കാട് കോണ്‍ഗ്രസ് നടത്തിയ ആരോപണം തട്ടിപ്പെന്നും അത്തരം കുതന്ത്രങ്ങളുടെ കാലം കഴിഞ്ഞെന്നും മാരാര്‍ജിഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നേമം, വട്ടിയൂര്‍കാവ്, കഴക്കൂട്ടം, കാട്ടാക്കട എന്നിവിടങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി ബിജിന്‍ലാല്‍ ശര്‍മ്മയുടെ സാന്നിദ്ധ്യം മണ്ഡലത്തിന്റെ നോമിനേഷന്‍ ടീമിന്റെ ഭാഗമായിട്ട് ഉണ്ടാകും. ഗുജറാത്തിന്റെ മുഖ്യമന്ത്രി ഭൂപേന്ദര്‍ പട്ടേല്‍ മണലൂര്‍, നാട്ടിക,തൃശൂര്‍ പാലക്കാട്, മണ്ഡലങ്ങളിലും പ്രേം ചന്ദ് ഭൈരവ ഏലത്തൂര്‍, ബാലുശ്ശേരിയില്‍ എന്നിവിടങ്ങളിലും കേന്ദ്ര നിയമമന്ത്രി കാഞ്ഞിരപ്പള്ളി, പുഞ്ഞാര്‍ മണ്ഡലങ്ങളില്‍ എത്തുമെന്നും പറഞ്ഞു.
തങ്ങളുടെ 90 ശതമാനം സീറ്റും പൂര്‍ണ്ണമായി. ഒട്ടേറെ പേര്‍ക്ക് സീറ്റു കിട്ടാതെ പോയിട്ടുണ്ട്. ഒരു തെരഞ്ഞെടുപ്പില്‍ എല്ലാവര്‍ക്കും സീറ്റ് നല്‍കാന്‍ കഴിയില്ല. അത് ഒരു പൊളിറ്റിക്കല്‍ റിയാലിറ്റിയാണ്. ഇക്കാര്യം എല്ലാവരുമായി സംസാരിച്ചിട്ടുണ്ട്. വര്‍ക്കല ബിഡിജെഎസിന് നല്‍കിയത് പ്രാദേശികമായ പരിഗണന നല്‍കിയാണ്. എല്ലാവരും ചേര്‍ന്നിരുന്ന് തീരുമാനിച്ചാണ് എന്‍ഡിഎ സീറ്റ് നിര്‍ണ്ണയം നടത്തുന്നത്. നിരാശയെല്ലാം ഒരു അരദിവസമൊക്കെയേ നീണ്ടു നില്‍ക്കു. എല്ലാവരും പിന്നീട് ഇതെല്ലാം മനസ്സോടെ അംഗീകരിക്കുമെന്നും പറഞ്ഞു.
പാലക്കാട് സിപിഐഎമ്മും ബിജെപിയും ഡീലുണ്ടാക്കിയതായി കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നതിന് കാരണം അവരുടെ ഭയമാണെന്നും പറഞ്ഞു. ശോഭാസുരേന്ദ്രന്‍ ഇവിടെ മത്സരിക്കാന്‍ എത്തിയതോടെ കരുത്തയായ എതിരാളിയാണ് മത്സരരംഗത്ത് വന്നിരിക്കുന്നതെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞു. ശോഭ അവിടെ ജയിച്ചുകയറുമെന്നും മികച്ച നേതാവായി ഉയര്‍ന്നുവരുന്നതുമായ സാഹചര്യമുണ്ട്. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അവര്‍ തയ്യാറാണ് എന്ന് കണ്ട് അത് മനസ്സിലാക്കിയാണ് കോണ്‍ഗ്രസ് ഈ കുപ്രചരണം അഴിച്ചുവിടുന്നത്. എന്നല്‍ ഇത്തരം കുതന്ത്രത്തിന്റെ കാലം കഴിഞ്ഞു. കോണ്‍ഗ്രസിന് മത്സരിച്ച് ജയിക്കണമെങ്കില്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്നും എന്തു ചെയ്തു എന്നതും ജനങ്ങളുടെ മുന്നില്‍ കൃത്യമായി പറയാനാകണം. അതിന് തയ്യാറാണോ എന്ന് കെ.സി. വേണുഗോപാലിനോടും വി.ഡി. സതീശനോടും ചോദിക്കുന്നതായും പറഞ്ഞു.
ഒട്ടും നാണമില്ലാത്തവരുടെ രാഷ്ട്രീയപാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇരുപത്തേഴ് സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സിപിഐഎമ്മുമായി അവര്‍ ഒന്നിച്ചാണ്. തൊട്ടടുത്ത തമിഴ്‌നാട്ടില്‍ പോലും ഒരുമിച്ചാണ്. കേരളത്തില്‍ മാത്രം എതിരാളികളായി ഇവര്‍ ജനങ്ങളെ വിഡ്ഡിയാക്കുകയാണ്. രാഹുല്‍ഗാന്ധി മുതല്‍ സതീശന്‍ വരെ ഇതിന് ഉദാഹരണമാണ്. ഇത് കേരളത്തില്‍ ബിജെപി അനുവദിക്കില്ലെന്നും പറഞ്ഞു. മാരാര്‍ജിഭവനില്‍ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു പ്രതികരണം ഉണ്ടായത്.