Sunday, March 15, 2026 Last Updated 34 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 06 Jan 2026 04.21 PM

' നിവിന് മുന്‍പ് ജഗതി ചേട്ടന്‍ മാത്രമാണ് അങ്ങനെ ചെയ്തു കണ്ടിട്ടുളളത്' ; അനുഭവം പങ്കുവച്ച് റിയ ഷിബു

about

നിവിന്‍ പോളി നായകനായി എത്തിയ പുതിയ ചിത്രമാണ് സര്‍വ്വം മായ. പത്ത് ദിവസം കൊണ്ട് നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ് ചിത്രം. സര്‍വ്വം മായയുടെ വിജയത്തില്‍ നിര്‍ണായകമായത് നിവിന്‍ പോളി- റിയ ഷിബു കോമ്പോയാണ്. റിയ ഷിബു അവതരിപ്പിച്ച ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തുവെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിനിടെ നിവിന്‍ പോളിയെക്കുറിച്ച് റിയ ഷിബു പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

നിവിന്‍ പോളി ജഗതി ശ്രീകുമാറിനെപ്പോലെയാണെന്നാണ് റിയ പറയുന്നത്. വളരെ റിലാക്‌സ് ആയിരിക്കുന്ന നടനാണ് നിവിന്‍ പോളിയെന്നാണ് റിയ പറയുന്നത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റിയ.

''ഒരുപാട് റിലാക്‌സ് ആയി ഇരിക്കുന്ന നടന്‍ ആണ് നിവിന്‍ പോളി. ഒരു സീന്‍ ഷൂട്ട് ചെയ്തു കഴിഞ്ഞു സംവിധായകന്‍ ഓക്കേ പറഞ്ഞാല്‍ അദ്ദേഹം പോയി റിലാക്‌സ് ആയി ഇരിക്കും. വേറെ ഒരാള്‍ സീന്‍ ചെയ്യുന്ന സമയത്ത് ഗോഷ്ടി കാണിക്കുന്ന ലെവല്‍ റിലാക്‌സ് ആണ് നിവിന്‍. എനിക്ക് എവിടെയെങ്കിലും തെറ്റിപ്പോയാലും അതില്‍ പിടിച്ച് അദ്ദേഹം ആ സീന്‍ പൂര്‍ത്തിയാക്കും. അവിടെ കട്ട് ചെയ്യാന്‍ നിവിന്‍ പറയില്ല. നിവിന് മുന്‍പ് ജഗതി സാര്‍ മാത്രമാണ് അങ്ങനെ ചെയ്തു കണ്ടിട്ടുള്ളത്'' എന്നാണ് റിയ പറയുന്നത്.

അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് സര്‍വ്വം മായ. നാളുകള്‍ക്ക് ശേഷം നിവിന്‍ പോളിയും അജു വര്‍ഗീസും ഒരുമിച്ച ചിത്രം കൂടിയാണ് സര്‍വ്വം മായ. പ്രീതി മുകുന്ദന്‍, ജനാര്‍ദ്ദനന്‍, രഘുനാഥ് പാലേരി, മധു വാര്യര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Ads by Google
Tuesday 06 Jan 2026 04.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google