വിവാദ ചിത്രം ദി കേരള സ്റ്റോറിയ്ക്ക് രണ്ടാം ഭാഗം വരുന്നു. ' ബിയോണ്ട് ദി കേരള സ്റ്റോറി' എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. സിനിമയുടെ നിര്‍മാതാക്കളായ വിപുല്‍ അമൃത്‌ലാല്‍ ഷാ ആണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ' ചില കഥകള്‍ അവസാനിക്കുന്നില്ല. ഇത്തവണ കൂടുതല്‍ ആഴത്തിലേക്ക്' എന്ന ക്യാപ്ഷനോടെയാണ് നിര്‍മാതാക്കള്‍ വീഡിയോ പുറത്തുവിട്ടത്.
റിലീസ് സമയത്ത് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ സിനിമയാണ് കേരള സ്റ്റോറി. ഇത് ഒരു പ്രൊപ്പഗണ്ട ചിത്രമാണെന്നും വിദ്വേഷപ്രചാരണമാണ് നടത്തുന്നതെന്നും നിരവധി പേര്‍ ആരോപിച്ചിരുന്നു. രണ്ട് ദേശീയ പുരസ്‌കാരങ്ങളും ചിത്രത്തിന് ലഭിച്ചിരുന്നു. ഇതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി.