Thursday, March 19, 2026 Last Updated 17 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 06 Jan 2026 11.50 AM

വേണുഗോപാലിന്റെ ശ്രമം മത്സരിക്കാതെ തന്നെ കസേരയില്‍ എത്താന്‍ ; യുഡിഎഫില്‍ മുഖ്യമന്ത്രി കസേരയ്ക്ക് മത്സരം

uploads/news/2026/01/819310/ak-balan.jpg

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്നും അപ്പോള്‍ പല മാറാടുകളും ആവര്‍ത്തിക്കുമെന്നും സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.കെ. ബാലന്‍. എന്നാല്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്നും യുഡിഎഫ് അധികാരത്തില്‍ എത്താന്‍ പോകുന്നില്ലെന്നും പറഞ്ഞു.

ആര്‍എസ്എസും ജമാഅത്തെയും പാലക്കാട് കലാപത്തിന്ന് ശ്രമിച്ചു. അത് പൊലീസിനെ ഉപയോഗിച്ച് തടഞ്ഞു. ജമാഅത്തെ ഇസ്ലാമിയെക്കാള്‍ വലിയ വര്‍ഗീയതയാണ് മുസ്‌ളീംലീഗ് പറയുന്നതെന്നും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം വേണമെന്നും ഇക്കാര്യത്തില്‍ എന്‍ എസ് എസിന് മാത്രമേ പ്രശ്‌നം ഉണ്ടാകൂ എന്നും പറഞ്ഞു. എല്ലാവരെയും സമവായത്തില്‍ എടുക്കാന്‍ കഴിയണമെന്നും കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വലിയ കലഹം നടക്കുമെന്നും പറഞ്ഞു.

മത്സരിക്കാതെ തന്നെ മുഖ്യമന്ത്രിയാവാനാണ് കെ സി വേണുഗോപാലിന്റെ ശ്രമം. കുളം കലക്കി മീന്‍ പിടിക്കാനാണ് എഐസിസി ജനറല്‍ സെക്രട്ടറിയുടെ നീക്കം. വി ഡി സതീശനെയും രമേശ് ചെന്നിത്തലയേയും തമ്മിലടിപ്പിക്കുന്നു. വിഡി സതീശനെ ഒരു ഭാഗത്തും രമേശ് ചെന്നിത്തല വേറൊരു ഭാഗത്തും നിര്‍ത്തി. അവസാനം സമവാക്യത്തില്‍ വേണുഗോപാലാണ് ഏറ്റവും നല്ലതെന്ന് ഹൈക്കമാന്‍ഡിനെ കൊണ്ട് പറയിപ്പിച്ച് ആ നാടകം അവസാനിപ്പിക്കാനാണ് ഉദേശിക്കുന്നത്. ജയിച്ചു കഴിഞ്ഞാലണല്ലോ ഈ പ്രശ്നം ഉണ്ടാവുകയെന്നും ചോദിച്ചു.

കഴിഞ്ഞതവണ നിയമസഭാ സമാജികന്മാരില്‍ ഭൂരിപക്ഷം രമേശ് ചെന്നിത്തലയ്ക്ക് ഉണ്ടായിട്ടും അദേഹത്തെ ചതിച്ചു. കെസി വേണുഗോപാല്‍ അവസാനം എല്ലാം നശിപ്പിക്കുമെന്നും പറഞ്ഞു. മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് മാറുവിരിച്ചിറങ്ങിയ നേതാവാണ് പിണറായി വിജയന്‍. മതന്യൂനപക്ഷങ്ങള്‍ക്കെതിരായ വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങളെ ശക്തമായി ഇടതുപക്ഷം എതിര്‍ത്തുവെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Tuesday 06 Jan 2026 11.50 AM
YOU MAY BE INTERESTED
Ads by Google
Ads by Google