Sunday, March 15, 2026 Last Updated 30 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 06 Jan 2026 11.37 AM

' താനും ശരത്കുമാറും ബേസിലിന്റെ വലിയ ആരാധകര്‍' ; ചിത്രം പങ്കുവെച്ച് രാധിക ശരത്കുമാര്‍

share, photo
photo-www.instagram.com/radikaasarathkumar/

മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമായ ബേസില്‍ ജോസഫിനൊപ്പമുളള ചിത്രം പങ്കുവെച്ച് നടി രാധിക ശരത്കുമാര്‍. ബേസിലിന്റെ സിനിമകളും തമാശയുമെല്ലാം തനിക്ക് ഇഷ്ടമാണെന്നും താനും ശരത്കുമാറും ബേസിലിന്റെ വലിയ ആരാധകര്‍ ആണെന്നും രാധിക ശരത്കുമാര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

രാധിക ശരത്കുമാറിനെ കാണാന്‍ സാധിച്ചതിന്റെ സന്തോഷം പോസ്റ്റിനു താഴെ കമന്റായി ബേസിലും പങ്കുവച്ചു.

അതേസമയം മരണമാസ്സ് ആണ് ബേസില്‍ പ്രധാന കഥാപാത്രമായി തിയേറ്ററുകളിലെത്തിയ അവസാന ചിത്രം. മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് ചിത്രം ഹൃദയപൂര്‍വ്വത്തില്‍ അതിഥി വേഷത്തിലും ബേസില്‍ അഭിനയിച്ചു.

Ads by Google
Tuesday 06 Jan 2026 11.37 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google