ബിജു മേനോന്‍, അജു വര്‍ഗീസ്, നിക്കി ഗല്‍റാണി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ' വെളളിമൂങ്ങ'. ഇപ്പോഴിതാ വെളളിമൂങ്ങയുടെ കഥ കേട്ട് താന്‍ ഉറങ്ങിപ്പോയിട്ടുണ്ടെന്നും അതുകൊണ്ട് ഇപ്പോള്‍ തന്റെ റോള്‍ എന്താണെന്ന് മാത്രം കഥ പറയാന്‍ വരുന്നവരോട് പറയുമെന്നും അജു വര്‍ഗീസ് പറഞ്ഞു. ദി എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് അജു വര്‍ഗീസ് മനസുതുറന്നത്.
'സത്യം പറഞ്ഞാൽ കഥ കേൾക്കുമ്പോൾ ഞാൻ ഉറങ്ങിപോകും. വെള്ളിമൂങ്ങയുടെ കഥ കേട്ട് ഉറങ്ങിപ്പോയ ആളാണ് ഞാൻ. അതിലും വലിയ ഉദാഹരണം വേറെ വേണ്ടല്ലോ. അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുന്ന സിറ്റുവേഷൻ ആണെങ്കിൽ കുഴപ്പമില്ല. കഥ പറയുമ്പോൾ എനിക്ക് ഇടയ്ക്ക് കേറി എന്തൊക്കെയുണ്ട് വിശേഷം എന്ന് ചോദിക്കാൻ പറ്റില്ലല്ലോ. ഞാൻ കുറച്ചൊക്കെ കഥ കേൾക്കാൻ ശ്രമിച്ചിട്ടുണ്ട്. അവസാനം അവരെ അപമാനിക്കുന്നത് പോലെ ആകുമല്ലോ എന്നാകുമ്പോൾ സിനിമ ചെയ്യാം എന്ന് സമ്മതിക്കും. ഇപ്പോൾ ഞാൻ എന്റെ റോൾ എന്താണ് അത് മാത്രം പറയാൻ പറയും', അജുവിന്റെ വാക്കുകൾ.
അതേസമയം നിവിന്‍പോളിയ്ക്ക് ഒപ്പമുളള സര്‍വ്വം മായ ആണ് അജുവിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ആഗോള ബോക്സ് ഓഫീസില്‍ സിനിമ ഇതിനോടകം 100 കോടി പിന്നിട്ടുകഴിഞ്ഞു. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖില്‍ സത്യന്‍ ഒരുക്കുന്ന ചിത്രമാണ് സര്‍വ്വം മായ.