Sunday, March 15, 2026 Last Updated 36 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 06 Jan 2026 09.51 AM

നടന്‍ ജോര്‍ജ് കോര വിവാഹിതനാകുന്നു; വധു ഗ്രേസ് സക്കറിയ

george-kora-
photo-www.instagram.com/george.kora/

നടനും സംവിധായകനുമായ ജോർജ് കോര വിവാഹിതനാകുന്നു. മോഡൽ ആയ ഗ്രേസ് സക്കറിയ ആണ് വധു. വിവാഹനിശ്ചയത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ വഴി ഇരുവരും ആരാധകർക്കായി പങ്കുവച്ചു.

‘പ്രേമ’ ത്തിലൂടെ സിനിമയിലെത്തിയ താരം ‘ജാനകി ജാനേ’, ‘മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്’, ‘ക്രിസ്റ്റി’ തുടങ്ങിയ സിനിമകളിലെ മികച്ച കഥാപാത്രങ്ങളിലൂടെ സിനിമയില്‍ സജീവമായി.

എഴുത്തിലൂടെ സിനിമാ ജീവിതം തുടങ്ങി പിന്നെ അഭിനേതാവായും തിരക്കഥാകൃത്തായും സംവിധായകനായും മാറിയ വ്യക്തിയാണ് ജോര്‍ജ്. ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ യ്ക്കായി അല്‍ത്താഫ് സലിമിനൊപ്പം തിരക്കഥകൃത്തായും ഡൗണ്‍സിന്‍ഡ്രോം ബാധിച്ച ഗോപീകൃഷ്ണന്‍ നായകകഥാപാത്രത്തെ അവതരിപ്പിച്ച ‘തിരികെ’ എന്ന ചിത്രത്തിലൂടെ സംവിധായകനായും പ്രേക്ഷകര്‍ക്കുമുന്നിലെത്തി. 2023ൽ പുറത്തിറങ്ങിയ ‘തോൽവി എഫ്എസി’ എന്ന ചിത്രവും ജോർജ് കോര സംവിധാനം ചെയ്തു

Ads by Google
Tuesday 06 Jan 2026 09.51 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google