Sunday, March 15, 2026 Last Updated 33 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Monday 05 Jan 2026 04.21 PM

പ്രതിഫലം കുറയ്ക്കാന്‍ പറ്റില്ല, നേരത്തെ തീരുമാനിച്ച വലിയ തുക തന്നെ വേണമെന്ന് നയന്‍താര; ബാലയ്യ സിനിമ പ്രതിസന്ധിയില്‍

say, fee

തെലുങ്ക് സൂപ്പര്‍ താരം നന്ദമുരി ബാലകൃഷ്ണയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് അഖണ്ഡ 2. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. ഇതോടെ ബാലയ്യയുടെ അടുത്ത സിനിമയുടെ ചെലവ് കുറയ്ക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

എന്‍ബികെ 111 എന്ന് തല്‍ക്കാലം വിളിക്കപ്പെടുന്ന സിനിമ കുറഞ്ഞ ബജറ്റിലൊരുക്കി പോയ സിനിമയുടെ നഷ്ടം നികത്താനാണ് തീരുമാനം. ഇതേ തുടര്‍ന്ന് ഗോപിചന്ദ് മലിനേനി കഥയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഈ കഥയ്ക്ക് ബാലയ്യ സമ്മതം മൂളിയെന്നും പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം അവസാനം പ്രഖ്യാപിച്ച സിനിമയിലെ നായിക നയന്‍താരയാണ്.

അതേസമയം പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നയന്‍താരയും നിര്‍മാതാക്കളും തമ്മില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തിരിക്കുന്നു. നേരത്തെ തീരുമാനിച്ചത് പ്രകാരമുളള വലിയ തുക തന്നെ നല്‍കണമെന്നാണ് നയന്‍താര ആവശ്യപ്പെടുന്നത്. ഇത് ഇപ്പോള്‍ താരത്തിന് വാഗ്ദാനം ചെയ്തതിന്റെ ഇരട്ടി വരും. അതിനാല്‍ നയന്‍താരയ്ക്ക് പകരം മറ്റൊരു താരത്തെ കണ്ടെത്താനുളള ശ്രമത്തിലാണ് നിര്‍മാതാക്കളെന്നാണ് റിപ്പോര്‍ട്ടുകള്‍. നയന്‍താരയുടെ പ്രതിഫലം 10 കോടി രൂപയാണ് എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നയന്‍താരയുടെ പ്രതിഫലത്തിന്റെ മൂന്നിലൊന്ന് മാത്രം ആവശ്യപ്പെടുന്നൊരു നായികയെയാണ് അണിയറ പ്രവര്‍ത്തകര്‍ അന്വേഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ചിത്രീകരണം മാര്‍ച്ചോടെ ആരംഭിച്ച് ഒക്‌ടോബറോടെ തീര്‍ക്കാനാണ് പ്ലാന്‍. വെങ്കട സതീഷ് കിലരു ആണ് സംവിധാനം. തമന്‍ ആണ് സംഗീതമൊരുക്കുന്നത്. 2027 സക്രാന്തിയിലാണ് സിനിമയുടെ റിലീസ് പ്ലാന്‍ ചെയ്യുന്നത്.

Ads by Google
Monday 05 Jan 2026 04.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google