Sunday, March 15, 2026 Last Updated 8 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Monday 05 Jan 2026 01.37 PM

അത്തരം സ്ത്രീകള്‍ നമുക്കിടയില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് അപവാദമാണ് മഞ്ജു വാര്യര്‍; കുറിപ്പുമായി കൂട്ടിക്കല്‍ ജയചന്ദ്രന്‍

koottickal-jayachandran

മഞ്ജു വാര്യരുടെ ബൈക്ക് റൈഡ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബൈക്ക് ഓടിച്ച് ധനുഷ് കോടി പോയ മഞ്ജുവിന്റെ യാത്രയുടെ ചിത്രങ്ങളും വിഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇതിനിടെ മഞ്ജുവിനെ പ്രശംസിച്ച് നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ എഴുതിയ വാക്കുകളും ശ്രദ്ധ നേടുകയാണ്. വീട്ടില്‍ മടി പിടിച്ച് ഒതുങ്ങിക്കൂടി, പറ്റാത്ത ബന്ധങ്ങളില്‍ കടിച്ചുതൂങ്ങി കഴിയുന്ന സ്ത്രീകളുണ്ടെങ്കില്‍ അവര്‍ക്കൊരു അപവാദമാണ് മഞ്ജു വാര്യര്‍ എന്നാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍ പറയുന്നത്.

‘മാസത്തിലെ പതിനഞ്ച് ദിവസം മാസമുറ ആകാത്തതിന്റെ കുറ്റവും, ബാക്കി പതിനഞ്ച് ദിവസം അത് കഴിഞ്ഞതിന്റെ കുറ്റവും ഇടയ്‌ക്കെങ്ങാനും ഒരു ദിവസം കിട്ടിയാല്‍ അതില്‍ പിസിഓഡിയെയും കൂട്ടുപിടിച്ച് മടിച്ചിരിക്കുന്ന സ്ത്രീകള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടെങ്കില്‍, ജീവിക്കാന്‍ സാഹസം വേണ്ടി വരുന്നതിനാല്‍, യോജിച്ച് പോകാന്‍ പറ്റാത്ത ബന്ധത്തില്‍ കടിച്ച് തൂങ്ങി ഭാര്‍ത്താവ് കൊണ്ടു വരുന്ന ഭക്ഷണവും കഴിച്ച് അയാളെ സംശയരോഗിയാക്കി; മറ്റുള്ളവരുടെ ഭാര്യമാര്‍ക്ക് ആശ്വാസത്തിന്റെ മൊത്തവ്യാപാരവുമായി ദൂരങ്ങളില്‍ കാത്തിരിക്കുന്ന കരിങ്കോഴികളുമായി സമാധാനക്കരാറുണ്ടാക്കുന്ന സ്ത്രീകള്‍ നമുക്കിടയില്‍ ഉണ്ടെങ്കില്‍.. (ഉണ്ടോയെന്നറിയില്ല) 'ഉണ്ടെങ്കില്‍' അത്തരക്കാര്‍ക്ക് അപവാദമാണ് മഞ്ജുവാര്യര്‍!
എന്‍ബി: ഉള്ളത് അംഗീകരിക്കണം എന്ന മനോഭാവാര്‍ത്ഥം എഴുതുന്നത’.കൂട്ടിക്കല്‍ ജയചന്ദ്രന്‍ കുറിച്ചു.

23 ലക്ഷം രൂപ വിലയുളള തന്റെ പ്രിയപ്പെട്ട ബിഎംഡബ്ല്യു ആര്‍ 1250 ജിഎസില്‍ മഞ്ജു നടത്തിയ ധനുഷ്‌കോടി യാത്രയുടെ വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു. ബൈക്കില്‍ ഇരുന്നും ഇടയ്ക്ക് എഴുന്നേറ്റ് നിന്നും ആത്മവിശ്വാസത്തോടെ വാഹനം ഓടിക്കുന്ന മഞ്ജുവിനെയാണ് വീഡിയോയില്‍ കാണാനനാകുന്നത്.

Ads by Google
Monday 05 Jan 2026 01.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google