Sunday, March 15, 2026 Last Updated 8 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Monday 05 Jan 2026 11.21 AM

കേരളത്തിലെ ആണ്‍പിളേളര്‍ക്ക് എന്തിനാ സിക്‌സ് പാക്; ജിമ്മന്‍മാര്‍ക്കൊപ്പം അജുവും നിവിനും

nivin pauly
photo-www.instagram.com/nivinpaulyactor/

നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘സർവ്വം മായ'. തിയേറ്ററുകളിൽ ഗംഭീര പ്രതികരണം നേടുന്ന ചിത്രം ബോക്സ് ഓഫീസിലും മികച്ച കളക്ഷനാണ് സ്വന്തമാക്കുന്നത്. നിവിൻ പോളിയുടെ തിരിച്ചുവരവായാണ് ചിത്രത്തെ ആരാധകർ വിശേഷിപ്പിക്കുന്നത്.

ഏറെക്കാലത്തിനു ശേഷം നിവിൻ പോളി- അജു വർഗീസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇപ്പോഴിതാ, അജു വർഗീസ് പങ്കുവച്ച സർവ്വം മായയിൽ നിന്നുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. 'കേരളത്തിലെ ആൺപിള്ളേർക്ക് എന്തിനാ സിക്സ് പാക് അല്ലെ?' എന്ന ക്യാപ്ഷനോടെ ബോഡി ബിൽഡർമാർക്കൊപ്പമുള്ള ചിത്രമാണ് അജു പോസ്റ്റു ചെയ്തിരിക്കുന്നത്.

'തട്ടത്തിൻ മറയത്ത്' എന്ന ചിത്രത്തിലെ നിവിൻ പോളിയുടെ ഹിറ്റു ഡയലോഗായിരുന്നു ഇത്. രസകരമായ ധാരാളം കമന്റുകളും പോസ്റ്റിനു ലഭിക്കുന്നുണ്ട്.

‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിനു ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് സർവ്വം മായ. ഫാന്റസി ഹൊറർ കോമഡി ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. റിയ ഷിബു, ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Ads by Google
Monday 05 Jan 2026 11.21 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google