Thursday, March 19, 2026 Last Updated 40 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Sunday 04 Jan 2026 11.39 PM

കോടതി വിധി പുറത്തുവന്ന നിമിഷം മുതല്‍ ആന്റണി രാജു അയോഗ്യന്‍; എം.എല്‍.എ. സ്‌ഥാനം രാജിവയ്‌ക്കാന്‍ സാധിക്കില്ല, വിശദീകരണവുമായി സ്‌പീക്കറുടെ ഓഫീസ്‌

uploads/news/2026/01/819095/k2.jpg

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആന്റണി രാജു എം.എല്‍.എ. അയോഗ്യനായതിനാല്‍ അദ്ദേഹത്തിന്‌ ഇനി രാജിവയ്‌ക്കാന്‍ സാധിക്കില്ലെന്നു സ്‌പീക്കറുടെ ഓഫീസ്‌. കോടതി മൂന്നു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചതോടെ ആന്റണി രാജു അയോഗ്യനായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ രാജി സ്വീകരിക്കാന്‍ കഴിയില്ലെന്ന്‌ നിയമസഭ സെക്രട്ടേറിയറ്റ്‌ അറിയിച്ചു.

ലഹരിക്കേസ്‌ അട്ടിമറിച്ചതുമായി ബന്ധപ്പെട്ട കോടതി വിധിക്ക്‌ പിന്നാലെ, നിയമസഭാ സെക്രട്ടേറിയറ്റിന്റെ ഔദ്യോഗിക വിജ്‌ഞാപനം വരുന്നതിനു മുമ്പായി എം.എല്‍.എ. സ്‌ഥാനം രാജിവയ്‌ക്കാന്‍ ആന്റണി രാജു നീക്കം നടത്തിയിരുന്നു.എന്നാല്‍, കോടതി വിധി പുറത്തുവന്ന നിമിഷം മുതല്‍ അയോഗ്യത നിലവില്‍ വന്നതിനാല്‍ നിയമപരമായി ഈ രാജിക്കത്തിന്‌ പ്രസക്‌തിയില്ല.

ജനപ്രാതിനിധ്യ നിയമപ്രകാരം ഒരു ജനപ്രതിനിധി ശിക്ഷിക്കപ്പെട്ടാല്‍, വിധി വന്ന സമയം മുതല്‍ അയോഗ്യത സ്വയംപ്രാബല്യത്തില്‍ വരും. അയോഗ്യനാക്കപ്പെട്ട ഒരാള്‍ക്ക്‌ ആ പദവിയില്‍ തുടരാന്‍ അവകാശമില്ലാത്തതിനാല്‍ 'സ്വയം ഒഴിയുക' എന്നതിന്‌ ഇവിടെ നിയമസാധുതയില്ല. നിയമസഭാ സെക്രട്ടേറിയറ്റ്‌ ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്‌ഞാപനം ഉടന്‍ പുറപ്പെടുവിക്കും. ഇതോടെ അദ്ദേഹം ഔദ്യോഗികമായി സഭയ്‌ക്കു പുറത്താകും.

Ads by Google
സ്വന്തം ലേഖകന്‍
Sunday 04 Jan 2026 11.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google