Thursday, March 19, 2026 Last Updated 14 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 04 Jan 2026 11.39 PM

അബുദാബിയില്‍ സഹോദരങ്ങളായ മൂന്നു കുട്ടികളടക്കം നാല്‌ മലയാളികള്‍ മരിച്ചു

uploads/news/2026/01/819078/Accident.jpg

അബുദാബി: അബുദാബിയില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട്‌ നാലുപേര്‍ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി സ്വദേശി അബ്‌ദുല്‍ലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്‌സാനയുടെയും മക്കളായ അഷസ്‌ (14), അമ്മാര്‍ (12), അയാഷ്‌ (5) എന്നിവരും മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ്‌ മരിച്ചത്‌. ബുഷറ ഇവരുടെ വീട്ടുജോലിക്കാരിയായിരുന്നു. അബ്‌ദുല്‍ലത്തീഫും റുക്‌സാനയും മറ്റ്‌ രണ്ടുമക്കളും അബുദാബി ശൈഖ്‌ ശഖ്‌ബൂത്ത്‌ ആശുപത്രിയില്‍ ഗുരുതരമായ പരുക്കുകളോടെ ചികിത്സയിലാണ്‌.
ശനിയാഴ്‌ച രാവിലെ അബുദാബി-ദുബായ്‌ റോഡില്‍ ഷഹാമക്ക്‌ അടുത്താണ്‌ അപകടം നടന്നത്‌. ദുബായില്‍ താമസിക്കുന്ന കുടുംബം അബുദാബി ലിവ ഫെസ്‌റ്റിവല്‍ കണ്ട്‌ മടങ്ങുകയായിരുന്നു. മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. യു.എ.ഇയില്‍ തന്നെ കബറടക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്ന്‌ ബന്ധുക്കള്‍ അറിയിച്ചു.

Ads by Google
Sunday 04 Jan 2026 11.39 PM
YOU MAY BE INTERESTED
Ads by Google
Ads by Google