Thursday, March 19, 2026 Last Updated 13 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 04 Jan 2026 04.48 PM

കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരായ പരാതി പിൻവലിക്കും; മലക്കം മറിഞ്ഞ് തോറ്റ സ്ഥാനാർത്ഥി

പരാതി നല്‍കിയത് ചില തല്‍പരകക്ഷികളുടെ സമ്മര്‍ദം മൂലമാണെന്ന് ഹരി കോടിയാട്ട് പറഞ്ഞു
uploads/news/2026/01/819040/4.gif
photo - facebook

കൊല്ലം: കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ ഡിസിസിക്ക് പരാതി നല്‍കിയ സംഭവത്തില്‍ മലക്കംമറിഞ്ഞ് പരാതിക്കാരന്‍. പരാതി നല്‍കിയത് ചില തല്‍പരകക്ഷികളുടെ സമ്മര്‍ദം മൂലമാണെന്നും നിര്‍ബോധം പരാതി പിന്‍വലിക്കുന്നുവെന്നും പരാതിക്കാരനായ ഹരി കോടിയാട്ട് പറഞ്ഞു.

കൊട്ടാരക്കര നഗരസഭയിലേക്ക് മത്സരിച്ച ഒന്‍പതാം വാര്‍ഡായ കുലശേഖരനെല്ലൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഹരി കോടിയാട്ടാണ് പരാതി നല്‍കിയതിന് പിന്നാലെ പിന്‍വലിക്കുന്നു എന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. തിരഞ്ഞെടുപ്പിലെ തന്റെ തോല്‍വി പരിശോധിക്കണമെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ താന്‍ ഒറ്റപ്പെട്ടുവെന്നും ഹരി നല്‍കിയ പരാതിയില്‍ പരാമര്‍ശിച്ചിരുന്നു.

ഗണേഷ് കുമാര്‍ വാര്‍ഡില്‍ ക്യാംപ് ചെയ്ത് പ്രചാരണം നടത്തിയ വിവരം അറിയിച്ചിട്ടും എംപി സജീവമായി ഇടപെട്ടില്ലെന്നും ഹരി ആരോപിച്ചു. കൊട്ടാരക്കരയില്‍ വോട്ട് മറിച്ചുവില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും ഹരി പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.കേരളാ കോണ്‍ഗ്രസ് ബി എതിര്‍ സ്ഥാനാര്‍ത്ഥിയായി വരുമ്പോള്‍ മാത്രം യുഡിഎഫ് വാര്‍ഡില്‍ തോല്‍ക്കുന്നു. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ വാര്‍ഡിലാണ് താന്‍ മത്സരിച്ച് തോറ്റത്.

യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രചാരണത്തിന് ഇറങ്ങിയിരുന്നെങ്കിലും എംപിയുടെ മുന്‍ ജീവനക്കാരന്‍ ഇടപെട്ട് വിലക്കുകയായിരുന്നുവെന്നും ഹരി പരാതിയില്‍ പരാമര്‍ശിച്ചിരുന്നു. വാര്‍ഡില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 238 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഹരി കോടിയാട്ടിന് ലഭിച്ചത് കേവലം 131 വോട്ടുകള്‍ മാത്രമാണ്.

Ads by Google
Sunday 04 Jan 2026 04.48 PM
YOU MAY BE INTERESTED
Ads by Google
Ads by Google