പുതുവത്സരത്തെ സ്വാഗതം ചെയ്തുകൊണ്ട് ബോളിവുഡ് താരം ആലിയ ഭട്ട് പങ്കുവെച്ച കുടുംബചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു. ഭര്‍ത്താവും നടനുമായ രണ്‍ബീര്‍ കപൂറിനും മകള്‍ റാഹയ്ക്കുമൊപ്പമുളള മനോഹരമായ ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. അപ്പ് യു ഗോ ലവ്.. ഹാപ്പി 2026 എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്.
കടല്‍ത്തീരത്ത് സൂര്യാസ്തമയത്തില്‍ പകര്‍ത്തിയ ശാന്തമായ ചിത്രം ആരാധകരുടെ മനം കവരുകയാണ്. ചിത്രത്തില്‍ രണ്‍ബീര്‍ മകള്‍ റാഹയെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ ഇരുവരെയും പുഞ്ചിരിയോടെ നോക്കി അവര്‍ക്കരികില്‍ നില്‍ക്കുന്ന ആലിയയെയും കാണാം. ഏതായാലും മൂവരെയും ഒറ്റ ഫ്രെയിമില്‍ കണ്ട സന്തോഷത്തിലാണ് ആരാധകര്‍. നിരവധിപ്പേരാണ് പോസ്റ്റിന് താഴെ സ്‌നേഹം അറിയിച്ചെത്തുന്നത്.