Thursday, March 19, 2026 Last Updated 15 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 04 Jan 2026 12.29 PM

കൈകളില്‍ വിലങ്ങുമായി നടന്നുനീങ്ങുന്ന മഡുറോ: ദൃശ്യങ്ങള്‍ പുറത്തുവിട്ട് അമേരിക്ക

maduro, updates

ന്യൂയോര്‍ക്ക്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ വിലങ്ങുവെച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. ന്യൂയോര്‍ക്ക് സിറ്റിയിലെ യുഎസ് ഡ്രഗ് എന്‍ഫോഴ്‌സസ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ (ഡിഇഎ) ആസ്ഥാനത്ത് വെച്ചുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്

ശനിയാഴ്ച വെനസ്വേലയില്‍ നടന്ന യുഎസ് വ്യോമാക്രമണങ്ങള്‍ക്കും നാടകീയമായ അറസ്റ്റിനും പിന്നാലെയാണ് മഡുറോയെയും ഭാര്യയെയും ന്യൂയോര്‍ക്കിലേക്ക് എത്തിച്ചത്. ഡിഇഎ ആസ്ഥാനത്ത് കൈകളില്‍ വിലങ്ങുവെച്ച്, സൈനികരുടെ അകമ്പടിയോടെ നടന്നുപോകുന്ന മഡുറോയുടെ വീഡിയോയാണ് അമേരിക്ക പുറത്തുവിട്ടിരിക്കുന്നത്. വൈറ്റ് ഹൗസ് സ്പീഡ് റെസ്‌പോണ്‍സിന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

Ads by Google
Sunday 04 Jan 2026 12.29 PM
YOU MAY BE INTERESTED
Ads by Google
Ads by Google