Thursday, March 19, 2026 Last Updated 15 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 04 Jan 2026 11.08 AM

പുനര്‍ജ്ജനി പദ്ധതി: വിഡി സതീശനെതിരെ സിബിഐ അന്വേഷണം വേണമെന്ന് വിജിലന്‍സിന്റെ ശുപാര്‍ശ

cbi, investigation, vd-satheesan

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണം വേണമെന്ന് വിജിലന്‍സിന്റെ ശിപാര്‍ശ. 'പുനര്‍ജ്ജനി' പദ്ധതിയുടെ പേരില്‍ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് ,സിബിഐ അന്വേഷിക്കണമെന്നാണ് വിജിലന്‍സിന്റെ ശിപാര്‍ശ. വിജിലന്‍സിന്റെ ശുപാര്‍ശ അടങ്ങിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി.

കേസില്‍ വിജിലന്‍സിന്റെ അന്വേഷണം നടന്നുവരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തെളിവ് ശേഖരണം നടത്തിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് പറയുന്നത്. സ്വകാര്യ സന്ദര്‍ശനത്തിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചു. അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം അടക്കം ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശിപാര്‍ശ ചെയ്തിരിക്കുന്നത്.

വിഡി സതീശനെതിരെ സ്പീക്കര്‍ നടപടി സ്വീകരിക്കണമെന്നും വിജിലന്‍സ് ശിപാര്‍ശയില്‍ പറയുന്നു. മണപ്പാട് ഫൗണ്ടേഷന്‍ എന്ന പേരില്‍ പുനര്‍ജനി പദ്ധതിയ്ക്കായി ഫൗണ്ടേഷന്‍ രൂപീകരിച്ച് വിദേശത്ത് പോയി പണം സ്വീകരിച്ചുവെന്നാണ് വിജിലന്‍സ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഈ കണ്ടെത്തലാണ് റിപ്പോര്‍ട്ടായി മുഖ്യമന്ത്രിക്ക് കൈമാറിയിരിക്കുന്നത്.

യുകെയില്‍ നിന്ന് 19,95,850 രൂപ വിവിധ വ്യക്തികളില്‍ നിന്ന് സ്വീകരിച്ച് മണപ്പാട് ഫൗണ്ടേഷന്റെ പേരില്‍ അയച്ചുവെന്ന് കണ്ടെത്തിയെന്ന് വിജിലന്‍സ് വ്യക്തമാക്കുന്നു. യുകെയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രളയബാധിതരായ സ്ത്രീകള്‍ക്ക് പുനരധിവാസത്തിന്റെ ഭാഗമായി നെയ്ത്ത് യന്ത്രം വാങ്ങാന്‍ 500 പൗണ്ട് വീതം നല്‍കണമെന്ന് വിഡി സതീശന്‍ അഭ്യര്‍ഥിക്കുന്ന വീഡിയോ തെളിവായി വിജിലന്‍സ് പരിശോധിച്ചിട്ടുണ്ട്.

Ads by Google
Sunday 04 Jan 2026 11.08 AM
YOU MAY BE INTERESTED
Ads by Google
Ads by Google