Sunday, March 15, 2026 Last Updated 8 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 04 Jan 2026 10.25 AM

‘എന്റെ കരുത്തനായ ശക്തിക്ക് പിറന്നാള്‍ ആശംസകള്‍ ,സ്വര്‍ഗത്തില്‍ അനുഗ്രഹീതനായിരിക്കൂ’;അച്ഛന്‍ ബോബന്‍ കുഞ്ചാക്കോയ്ക്ക് ജന്മദിനാശംസകളുമായി ചാക്കോച്ചന്‍

kunchacko-boban
photo-www.instagram.com/kunchacks/

അച്ഛന്‍ ബോബന്‍ കുഞ്ചാക്കോയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. ഇന്‍സ്റ്റഗ്രാമില്‍ ബോബന്‍ കുഞ്ചാക്കോയുടെ ചിത്രം പങ്കുവെച്ചാണ് നടന്‍ ജന്മദിനാശംസകള്‍ അറിയിച്ചത്. ‘എന്റെ കരുത്തനായ ശക്തിക്ക് പിറന്നാള്‍ ആശംസകള്‍ . സ്വര്‍ഗത്തില്‍ അനുഗ്രഹീതനായിരിക്കൂ’ എന്ന കുറിപ്പും കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചിട്ടുണ്ട്.

നടനും സംവിധായകനും നിര്‍മാതാവും ആയിരുന്നു ബോബന്‍ കുഞ്ചാക്കോ. ഉദയ സ്റ്റുഡിയോ സ്ഥാപിച്ചത് ബോബന്‍ കുഞ്ചാക്കോയുടെ പിതാവായിരുന്നു. പിതാവ് കുഞ്ചാക്കോ സ്ഥാപിച്ച ഉദയ സ്റ്റുഡിയോ , പഴയകാലത്തെ പ്രമുഖ ചലച്ചിത്ര വിതരണ കമ്പനിയായ എക്‌സല്‍ ഫിലിംസ് , 70 കളുടെ അവസാനം സ്ഥാപിച്ച പാതിരപ്പളളിയിലെ എക്‌സല്‍ ഗ്ലാസ് ഫാക്ടറി എന്നിവയുടെ സാരഥി ബോബന്‍ കുഞ്ചാക്കോ ആയിരുന്നു. ബോബന്‍ കുഞ്ചാക്കോ നിര്‍മിച്ച അനയത്തിപ്രാവിലൂടെയായിരുന്നു കുഞ്ചാക്കോ ബോബന്റെ സിനിമ അരങ്ങേറ്റം.

പാട്രിയറ്റ്, ഒരു ദുരൂഹസാഹചര്യത്തില്‍ എന്നിവയാണ് കുഞ്ചാക്കോ ബോബനെറതായി റിലീസിനൊരുങ്ങുന്ന സിനിമകള്‍. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന സിനിമയായിരുന്നു കുഞ്ചാക്കോയുടേതായി ഏറ്റവും ഒടുവില്‍ റിലീസായ ചിത്രം.

Ads by Google
Sunday 04 Jan 2026 10.25 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google