Thursday, March 19, 2026 Last Updated 17 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 04 Jan 2026 07.54 AM

തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ തീപിടുത്തം: നിരവധി ബൈക്കുകള്‍ കത്തി നശിച്ചു

fire, break, thrissur, railway, station

തൃശ്ശൂര്‍: തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ തീപിടുത്തം. റെയില്‍വേ സ്‌റ്റേഷനിലെ ബൈക്ക് പാര്‍ക്കിങ് ഏരിയയിലാണ് തീപിടിച്ചത്. നിരവധി ബൈക്കുകള്‍ കത്തി നശിച്ചു. തീ അടുത്തുള്ള മരത്തിലേക്കും പടര്‍ന്നിട്ടുണ്ട്. 600ലധികം ബൈക്കുകള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നതായാണ് ലഭ്യമാകുന്ന വിവരങ്ങള്‍. റെയില്‍വേ സ്‌റ്റേഷനിലെ രണ്ടാമത്തെ ഗേറ്റിനടുത്തായാണ് തീപിടിച്ചത്. ആദ്യം രണ്ട് ബൈക്കുകള്‍ക്ക് തീപിടിക്കുകയും പിന്നീട് അത് പടരുകയായിരുന്നെന്നുമാണ് വിവരങ്ങള്‍. രണ്ടാം ഗേറ്റിലെ ടിക്കറ്റ് കൗണ്ടറും പൂര്‍ണമായും കത്തി നശിച്ചു. നിര്‍ത്തിയിട്ടിരുന്ന എന്‍ജിനും കത്തി. എന്‍ജിന്‍ തീപിടുത്തം ഉണ്ടായ സ്ഥലത്തുനിന്നും മാറ്റി. അഗ്‌നിരക്ഷാ സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Ads by Google
Sunday 04 Jan 2026 07.54 AM
YOU MAY BE INTERESTED
Ads by Google
Ads by Google