Thursday, March 19, 2026 Last Updated 46 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 03 Jan 2026 11.37 PM

അധികാരക്കൊതി മാറിയില്ലേ? : മുല്ലപ്പള്ളിക്കെതിരേ ജന്മനാട്ടില്‍ പോസ്‌റ്ററുകള്‍

uploads/news/2026/01/818929/k4.jpg

വടകര: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും കെ.പി.സി.സി മുന്‍ പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ ജന്മനാട്ടില്‍ പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രചാരണം ശക്‌തിപ്പെടുന്നതിനിടയിലാണ്‌ മുക്കാളിയിലും അഴിയൂരിന്റെ വിവിധ ഭാഗങ്ങളിലും പോസ്‌റ്ററുകള്‍ വ്യാപകമായി പതിച്ചിരിക്കുന്നത്‌. മുല്ലപ്പള്ളി രാമചന്ദ്രന്‍ 82 വയസ്‌, 7 തവണ എം.പി, രണ്ട്‌ തവണ കേന്ദ്രമന്ത്രി, എ.ഐ.സി.സി സെക്രട്ടറി എന്നിട്ടും അധികാരക്കൊതി മാറിയില്ലേ.... എന്നാണ്‌ പോസ്‌റ്ററിലെ ചോദ്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി അധികാരത്തില്‍ നിന്ന്‌ പുറത്തുപോകാന്‍ കാരണക്കാരനായ ഇദ്ദേഹം ഇനിയും വിശ്രമജീവിതം തുടരട്ടെ എന്നാണ്‌ പോസ്‌റ്ററില്‍ പറയുന്നത്‌. നിയസഭാ തെരഞ്ഞെടുപ്പില്‍ നാദാപുരത്തോ കൊയിലാണ്ടിയിലോ മത്സരിക്കാന്‍ മുല്ലപ്പള്ളി നീക്കം നടത്തുന്നുണ്ടെന്ന പ്രചരണത്തിനിടയിലാണ്‌ പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്‌.

Ads by Google
Saturday 03 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google