Thursday, March 19, 2026 Last Updated 2 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 03 Jan 2026 06.43 PM

കുടുംബ ജീവിതം തകര്‍ത്തത് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ'; ഗുരുതര ആരോപണവുമായി പരാതിക്കാരിയുടെ ഭര്‍ത്താവ്

താന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നെന്നും തന്‍റെ കുടുംബ ജീവിതമാണ് തകര്‍ന്നതെന്നും കേസുമായി ബന്ധപ്പെട്ട് എസ്ഐടി വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നുവെന്നും പരാതിക്കാരിയുടെ ഭര്‍ത്താവ് പറഞ്ഞു.
rahul mankoottathil, complaints

രാഹുൽ മാങ്കൂട്ടത്തിലാണ് തന്‍റെ കുടുംബ ജീവിതം തകര്‍ത്തതെന്ന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ യുവതിയുടെ ഭര്‍ത്താവ്. താന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നെന്നും തന്‍റെ കുടുംബ ജീവിതമാണ് തകര്‍ന്നതെന്നും കേസുമായി ബന്ധപ്പെട്ട് എസ്ഐടി വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നുവെന്നും പരാതിക്കാരിയുടെ ഭര്‍ത്താവ് പറഞ്ഞു.

തനിക്കുണ്ടായ വലിയ മാനനഷ്ടം കാരണമാണ് രാഹുലിനെതിരെ പരാതി നൽകിയത്. രാഹുൽ കുറ്റം ചെയ്തിട്ടുണ്ട്. ഒരു എംഎൽഎ കുടുംബ പ്രശ്നത്തിൽ ഇടപെടുമ്പോള്‍ രണ്ട് കക്ഷിയെയും വിളിക്കണം. എന്നാൽ, തന്നെ ഇതുവരെ രാഹുൽ വിളിച്ചിട്ടില്ല. യുവതി ഗർഭിണിയാക്കിയതിലും ഗർഭഛിദ്രം നടത്തിയതിലും തന്‍റെ തലയിൽ കെട്ടിവെക്കാൻ ശ്രമം നടന്നു. കേരളത്തിലെ ഒരു എംഎൽഎ കുടുംബം തകർക്കുകയാണ് ചെയ്തത്. യുവതിയുടെ ഐഡിറ്റിറ്റി വെളിപ്പെടുത്തിയതോടെ തന്‍റെ ഐഡറ്റിറ്റി കൂടി വെളിപ്പെട്ടുവെന്നും പരാതിക്കാരിയുടെ ഭര്‍ത്താവ് വ്യക്തമാക്കി.

Ads by Google
Saturday 03 Jan 2026 06.43 PM
YOU MAY BE INTERESTED
Ads by Google
Ads by Google