Thursday, March 19, 2026 Last Updated 16 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 03 Jan 2026 01.12 PM

രാഹുലിനെതിരേ ഉയര്‍ന്ന ആദ്യ ലൈംഗികാപവാദ കേസ് ; കൂട്ടുകാരന്‍ ജോബി ജോസഫിന് മുന്‍കൂര്‍ ജാമ്യം

uploads/news/2026/01/818859/jobi-joseph.jpg

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്കു മുറുക്കി അതിജീവിതയുടെ ഭര്‍ത്താവ് മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നല്‍കിയപ്പോള്‍ രാഹുലിനെതിരേ ഉയര്‍ന്ന ആദ്യ ലൈംഗികാപവാദക്കേസില്‍ രണ്ടാം പ്രതിയായിരുന്ന സുഹൃത്ത് ജോബി ജോസഫിന് മുന്‍ കൂര്‍ ജാമ്യം. തിരുവനന്തപുരം ജില്ലാ െസഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചു എന്നതായിരുന്നു കുറ്റം.

എപ്പോള്‍ വിളിച്ചാലും ഹാജരാകണം എന്നതടക്കം കര്‍ശനമായ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജോബി ജോസഫ് ഒളിവിലായിരുന്നു. കേസില്‍ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തുവന്നിട്ടും ജോബി ഒളിവില്‍ തുടരുകയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്താണ് പത്തനംതിട്ട കോന്നി സ്വദേശിയായ ജോബി ജോസഫ്. രാഹുലിന്റെ നിര്‍ദേശ പ്രകാരം ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക കൈമാറിയത് ജോബിയാണെന്നായിരുന്നു പരാതിക്കാരി മൊഴി നല്‍കിയത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെയാണ് ഇയാള്‍ മരുന്ന് എത്തിച്ചുനല്‍കിയതെന്നും യുവതി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇയാള്‍ക്കെതിരെ കേസെടുത്തത്.

ഗര്‍ഭച്ഛിദ്രം നടത്താന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ച് മരുന്ന് കഴിപ്പിച്ചുവെന്നായിരുന്നു യുവതി പൊലീസിന് മൊഴി നല്‍കിയത്. ബെംഗളൂരു വില്‍ നിന്ന് രാഹുലിന്റെ സുഹൃത്തായ ജോബി മരുന്ന് എത്തിച്ചു നല്‍കിയെന്നും മരുന്ന് കഴിച്ചെന്ന് വീഡിയോ കോള്‍ വിളിച്ച് രാഹുല്‍ ഉറപ്പ് വരുത്തിയെന്നും യുവതി പൊലീസിനോട് പറഞ്ഞിരുന്നു. രാഹുല്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതായി യുവതി പൊലീസിനോട് പറഞ്ഞു.

മരുന്നു കഴിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഈ സമ്മര്‍ദ്ദത്തിലാണ് മരുന്ന് കഴിച്ചതെന്നും യുവതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെ ഒന്നാം പ്രതിയും ജോബിയെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Ads by Google
Saturday 03 Jan 2026 01.12 PM
YOU MAY BE INTERESTED
Ads by Google
Ads by Google