Thursday, March 19, 2026 Last Updated 15 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 03 Jan 2026 12.33 PM

സിപിഐഎമ്മും കോണ്‍ഗ്രസും പുണ്യക്ഷേത്രങ്ങളെയും ദേവസ്വംബോര്‍ഡിനെയും കൊള്ളയടിക്കാനുള്ള കേന്ദ്രമാക്കി മാറ്റുന്നു

uploads/news/2026/01/818856/rajeev-chandrasekhar.jpg

തിരുവനന്തപുരം: ഇന്ത്യാ സഖ്യത്തിലെ പങ്കാളികളായ സിപിഐഎമ്മും കോണ്‍ഗ്രസും പുണ്യക്ഷേത്രങ്ങളെ കൊള്ളയടിക്കാനുള്ള കേന്ദ്രങ്ങള്‍ ആയും ദേവസ്വം ബോര്‍ഡുകളെ അഴിമതിക്കാരായ ദല്ലാള്‍മാരുടെ താവളമായും മാറ്റിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തുടക്കം മുതല്‍ ഞങ്ങള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന കാര്യങ്ങളെന്നും പറഞ്ഞു.

ശബരിമലയില്‍ നടന്നത് വെറും സ്വര്‍ണ്ണക്കൊള്ള മാത്രമല്ല, അത് ആചാരലംഘനവും ഈശ്വരനിന്ദയുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോണ്‍ഗ്രസിലെയും സിപിഐഎമ്മിലെയും ഉന്നത നേതാക്കളുമായുള്ള അടുത്ത ബന്ധവും വിരല്‍ ചൂണ്ടുന്നത് പതിറ്റാണ്ടുകളായി ദേവസ്വം ബോര്‍ഡുകളെ നിയന്ത്രിച്ച യുഡിഎഫ്-എല്‍ഡിഎഫ് സര്‍ക്കാരുകള്‍ക്ക് ഈ കുറ്റകൃത്യങ്ങളില്‍ വലിയ രീതിയിലുള്ള പങ്കുണ്ടായിരുന്നു എന്നതിലേക്കാണ്.

പ്രഭാമണ്ഡലത്തില്‍ നിന്നും ശിവ വ്യാളീ രൂപങ്ങളില്‍ നിന്നും സ്വര്‍ണ്ണം അപഹരിക്കപ്പെട്ടിട്ടുണ്ടെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളില്‍ നിന്നും 4.5 കിലോ സ്വര്‍ണ്ണം കൊള്ളയടിക്കപ്പെട്ടതൊരു ഒറ്റപ്പെട്ട സംഭവമോ, മുഖ്യമന്ത്രി അവകാശപ്പെട്ടതു പോലെ വെറുമൊരു 'വീഴ്ചയോ' അല്ല ആചാര ലംഘനം കുടിയാണ്.

പ്രഭാമണ്ഡലം ശ്രീകോവിലിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. അത് തൊടാനും, സ്വര്‍ണ്ണം വേര്‍തിരിച്ചെടുത്ത് പുറത്തേക്ക് കടത്താനും സര്‍ക്കാരിലെയും ദേവസ്വം ബോര്‍ഡിലെയും ഉന്നതരുടെ ഒത്താശയും സഹായവും കൂടാതെ ഒരിക്കലും സാധിക്കില്ലെന്നും ആരോപിച്ചു. ഈ അഴിമതിയും കൊള്ളയും കുഴിച്ചുമൂടാന്‍ ഞങ്ങള്‍ അനുവദിക്കില്ല. അയ്യപ്പഭക്തര്‍ക്ക് നീതി ലഭിക്കുമെന്ന് ഉറപ്പാക്കുമെന്നും പറഞ്ഞു..

Ads by Google
Saturday 03 Jan 2026 12.33 PM
YOU MAY BE INTERESTED
Ads by Google
Ads by Google