Thursday, March 19, 2026 Last Updated 16 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 03 Jan 2026 08.59 AM

ആന്റണി രാജു പ്രതിയായ കേസില്‍ വിധി ഇന്ന് ; മൂന്ന് പതിറ്റാണ്ട് നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് അവസാനം

uploads/news/2026/01/818785/antony-raju.jpg

തിരുവനന്തപുരം: മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജു ലഹരിക്കേസില്‍ പിടിയിലായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലില്‍ തിരിമറി നടത്തിയെന്ന കേസില്‍ ഇന്ന് വിധി പറയും. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. 1990ലെ കേസില്‍ മൂന്ന് പതിറ്റാണ്ട് നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഇന്ന് വിധി പറയുക.

ആന്റണി രാജുവും കോടതി ക്ലര്‍ക്കായിരുന്ന കെ എസ് ജോസുമാണ് കേസിലെ പ്രതികള്‍. ജോസ് ഒന്നാം പ്രതിയും ആന്റണി രാജു രണ്ടാം പ്രതിയുമാണ്. ആന്റണി രാജു വിചാരണ നേരിടണമെന്നും ഒരു വര്‍ഷത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി 2024 നവംബറില്‍ നിര്‍ദേശിച്ചി രുന്നു. ഓസ്ട്രേലിയന്‍ പൗരനെ രക്ഷപ്പെടുത്താന്‍തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്നാണ് കേസ്.

1990ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലാണ് വിദേശ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ അടിവസ്ത്രത്തില്‍ ലഹരിമരുന്നുമായി പിടിയിലായത്. മയക്കു മരുന്ന് കടത്താന്‍ ഉപയോഗിച്ച അടിവസ്ത്രം ചെറുതാക്കി തയ്ച്ച് പ്രതിക്ക് പാകമാകാത്തവിധം ആന്റണി രാജു തിരികെയേല്‍പ്പിച്ചു എന്നാണ് കേസ്.

Ads by Google
Saturday 03 Jan 2026 08.59 AM
YOU MAY BE INTERESTED
Ads by Google
Ads by Google