Thursday, March 19, 2026 Last Updated 14 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Friday 02 Jan 2026 11.55 AM

ശബരിമലയില്‍ ശരിദൂരവും നിയമസഭാ തെരഞ്ഞെടുപ്പില്‍ സമദൂരവും ; നിലപാടില്‍ മാറ്റമില്ലെന്ന് എന്‍എസ്എസ്

uploads/news/2026/01/818702/sukumaran-nair.jpg

ചങ്ങനാശ്ശേരി : ശബരിമല വിഷയത്തില്‍ ശരിദൂരവും നിയമസഭാ തിരഞ്ഞെടുപ്പില്‍ സമദൂരവുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് എന്‍എസ്എസ്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും പറഞ്ഞു. സ്വര്‍ണക്കൊള്ള വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.

ചങ്ങനാശ്ശേരി എന്‍എസ്എസ് ആസ്ഥാനത്ത് 149-ാത് മന്നം ജയന്തിയോടനുബന്ധിച്ച് നടക്കുന്ന പരിപാടികളുടെ ഭാഗമായിട്ടായിരുന്നു പ്രതികരണം. ശരിദൂരം എന്നത് ശബരിമല വിഷയത്തില്‍ മാത്രമാണ്. അതിനെ രാഷ്ട്രീയമാടി കൂട്ടിക്കുഴയ്‌ക്കേണ്ട കാര്യമില്ലെന്നും പറഞ്ഞു. നേരത്തേ
മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തില്‍ സര്‍ക്കാരിനെ പ്രശംസിച്ചിരുന്നു.

സര്‍ക്കാര്‍ ശബരിമലയില്‍ നിലപാട് മാറ്റിയത് ജനവികാരം മാനിച്ചാണ്. ഇപ്പോള്‍ ആചാരങ്ങള്‍ പാലിച്ചുകൊണ്ട് ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ അവസരം ഒരുക്കുന്നു. ഈ നിലപാട് മാറ്റത്തില്‍ വിശ്വാസികള്‍ സന്തോഷിക്കുന്നുണ്ട്. സ്വര്‍ണ കവര്‍ച്ചക്കേസില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ വച്ചുകൊണ്ടുള്ള ദുഷ്പ്രചരണങ്ങള്‍ തെറ്റാണെന്നും വിഷയത്തില്‍ എന്‍എസ്എസിനെ കരുവാക്കാമെന്ന് ആരും കരുതണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തത് ശബരിമലയുടെ വികസനം മുന്‍നിര്‍ത്തിയാണ്. അതിനെ രാഷ്ട്രീയമായി ചിത്രീകരിച്ചുകൊണ്ട് മുതലെടുപ്പ് ഉണ്ടായി. എന്‍എസ്എസിനെ രാഷ്ട്രീയമില്ല അതിലുള്ള അംഗങ്ങള്‍ക്ക് ഏതു രാഷ്ട്രീയവും സ്വീകരിക്കാമെന്നും പറഞ്ഞു.

Ads by Google
Friday 02 Jan 2026 11.55 AM
YOU MAY BE INTERESTED
Ads by Google
Ads by Google