Sunday, March 15, 2026 Last Updated 30 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 01 Jan 2026 03.32 PM

ഈ ' പൂക്കുറ്റി'... യുടെ ചതിയോടു കൂടി ഈ വർഷത്താട്... റ്റാ... റ്റാ...; പുതുവര്‍ഷാഘോഷത്തിന്റെ വീഡിയോയുമായി മീനാക്ഷി

meenakshi-
photo-www.facebook.com/meenakshiactressofficial

വിവിധ സാമൂഹിക വിഷയങ്ങളില്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കി ശ്രദ്ധ നേടുന്ന യുവ നടിയാണ് മീനാക്ഷി അനൂപ്. ബാലതാരമായി വെള്ളിത്തിരയിലെത്തി മലയാളികളുടെ മനസില്‍ ഇടംപിടിച്ച മീനാക്ഷിയുടെ പുതി വീഡിയോയാണിപ്പോള്‍ ശ്രദ്ധനേടുന്നത്.

പുതുവര്‍ഷം ആഘോഷിക്കാന്‍ പൂത്തിരി കത്തിച്ചോടുന്ന വീഡിയോയണ് മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്. കമ്പിത്തിരിയുമായി പൂത്തിരി കത്തിക്കാന്‍ പോയി പേടിച്ചോടുന്ന മീനൂട്ടിയെ വീഡിയോയില്‍ കാണാം.

‘ഈ പൂക്കുറ്റിയുടെ ചിരിയോടു കൂടി ഈ വര്‍ഷത്തോട് റ്റാ..റ്റാ’ എന്നായിരുന്നു വീഡിയോയ്‌ക്കൊപ്പം മീനാക്ഷി കുറിച്ചത്. ധീരവനിത ഓടുന്നു എന്ന വീഡിയോയില്‍ ഒരാള്‍ പറയുന്നതും കേള്‍ക്കാം. യോദ്ധ സിനിമയിലെ ജഗതിയുടെ അയ്യോ അയ്യോ കരച്ചിലെല്ലാം ഉള്‍പ്പെടുത്തിയാണ് മീനാക്ഷിയുടെ വീഡിയോ. മീനാക്ഷി പങ്കുവെക്കുന്ന പോസ്റ്റുകള്‍ക്ക് രസകരമായ പല കമന്റുകളും ലഭിക്കാറുണ്ട്. അതിനെല്ലാം ഉരുളയ്ക്ക് ഉപ്പേരല പോലെ മറുപടിയും മീനാക്ഷി നല്‍കാറുണ്ട്.

കാവടി തുളളിയാണല്ലോ ഈശ്വരാ മപാകുന്നത് തുടങ്ങി രസകരമായ നിരവധി കമന്റുകള്‍ മീനാക്ഷിയുടെ പൂക്കുറ്റി കത്തിക്കല്‍ വീഡിയോയ്ക്കുണ്ട്. പൂക്കുറ്റിക്ക് എന്ത് മീനാക്ഷി, ആ നിലവിളി ശബ്ദമിടോ, ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് ഇങ്ങനെ പോാകുന്നു കമന്റുകള്‍.

Ads by Google
Thursday 01 Jan 2026 03.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google