Sunday, March 15, 2026 Last Updated 33 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 01 Jan 2026 01.25 PM

‘വില്‍ മിസ് യുവര്‍ മൂവി സര്‍...’കുറിച്ച് ‘ദളപതി കച്ചേരി’ക്ക് ഹൂക്ക് ​സ്റ്റെപ്പുമായി അജു വര്‍ഗീസ്; ‘നീ മരണമാസ്സ് ആടാ, വേറെ ലെവലാടാ നീ’ ​യെന്ന് നിവിന്‍ പോളി; രണ്ടാളും കൂടി ന്യൂയര്‍ തൂക്കിയെന്ന് ആരാധകര്‍

മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള താരമായ അജു വര്‍ഗീസ് ഇപ്പോഴിതാ ‘ദളപതി കച്ചേരി’ എന്ന ഗാനത്തിന്റെ ഹൂക്ക് ​സ്റ്റെപ്പ് ചെയ്യുന്ന വീഡിയോ പങ്കിട്ടിരിക്കുകയാണ്. വീഡിയോയ്ക്ക് മാസ് കമന്റ് നല്‍കുകയാണ് ഉറ്റ സുഹൃത്ത് കൂടിയായ നിവിന്‍ പോളി.
Vijay,  Aju Varghese, Nivin Pauly
Aju Varghese doing hooksteps on Thalapathy Kacheri song (Image Source: Instagram)

തമിഴകത്തിന്റെ സ്വന്തം ഇളയദളപതി വിജയ് യ്ക്ക് ഭാഷയും ദേശവും കടന്നുള്ള ആരാധകരാണുള്ളത്. തമിഴകത്ത് മാത്രമല്ല, കേരളത്തിലും കടല്‍ പോലെ ആരാധകരുണ്ട് വിജയ് യ്ക്ക്. ഒരു വിജയ് സിനിമ റിലീസിനെത്തുന്നു എന്നത് ആരാധകരെ സംബന്ധിച്ച് ഉത്സവമാണ്. ഈ വർഷത്തെ ഏറ്റവും ഹൈപ്പുള്ള ചിത്രങ്ങളിൽ ഒന്നാണ് ജന നായകൻ. ഈ സിനിമയോടെ എന്നെന്നേക്കുമായി അഭിനയത്തോട് എന്നെന്നേക്കുമായി വിട പറയുകയാണ് വിജയ്. അതുകൊണ്ട് തന്നെ എല്ലാ അർഥത്തിലും ചിത്രം ആഘോഷമാക്കാനൊരുങ്ങുകയാണ് ആരാധകരും. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ്ക്കൊപ്പം വൻ താരനിരയാണ് അണിനിരക്കുന്നത്.
തമിഴക വെട്രി കഴകം എന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് വിജയ് രാഷ്ട്രീയത്തിലേക്ക് കടന്നതിന് പിന്നാലെ മലേഷ്യയിൽ നടന്ന ‘ജന നായകൻ’ സിനിമയുടെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്തിരുന്നു. വലിയ ജനസാഗരം തന്നെയാണ് താരത്തെ കാണാനും അഭിനയത്തോട് വിട പറയരുതെന്ന് അപേക്ഷിക്കാനു​മായി എത്തിയത്. അതിന്റെ വേദിയില്‍ വച്ച് ‘ദളപതി കച്ചേരി...’ എന്ന ഗാനത്തിന് ചുവടു വച്ചപ്പോള്‍ ആരാധകര്‍ നിറകൈയടിയോടെയാണ് ഏറ്റെടുത്തത്.
ഇപ്പോഴിതാ ‘ദളപതി കച്ചേരി’ എന്ന ഗാനത്തിന് മലയാളത്തിന്റെ പ്രിയതാരം അജു വര്‍ഗീസ് ചുവടുവെച്ച വീഡിയോയാണ് തരംഗമായി മാറുന്നത്. ടിവിയില്‍ വിജയ് യു​ടെ നൃത്തം കാണുന്ന അജു പിന്നീട് ഇതേ ചുവടുകള്‍ ചെയ്യുന്നതാണ് വീഡിയോ. ‘‘വില്‍ മിസ് യുവര്‍ മൂവി സര്‍...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അജു വര്‍ഗീസ് ‘ദളപതി കച്ചേരി’ ഗാനത്തിന് ചുവടുവെച്ച വീഡിയോ പങ്കുവെച്ചത്. വീഡിയോ പങ്കിട്ട് നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. അതോടെ പോസ്റ്റിനു താഴെ കമന്റുകളും നിറഞ്ഞു.
ഈ നൃത്തച്ചുവടുകള്‍ക്ക് മലയാളികളുടെ പ്രിയതാരവും അജുവിന്റെ ഉറ്റസുഹൃത്തുമായ നിവിന്‍ പോളി നല്‍കിയ കമന്റാണ് ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത്. ‘നീ മരണമാസ്സ് ആടാ, വേറെ ലെവലാടാ നീ...’ എന്നാണ് നിവിന്‍ നല്‍കിയ കമന്റ്. ഇതിന് മറുപടിയായി ‘എന്നെ പ്രോത്സാഹിപ്പിക്കുകയാണല്ലേ...’ എന്നായിരുന്നു അജുവിന്റെ ചോദ്യം. വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ രസകരമായ കമന്റുകള്‍ കുറിക്കുന്നുണ്ട്. കമന്റുകളുമായി എത്തിയത്. 2025 അവസാനത്തോടെ ബോക്സ് ഓഫീസും ഇന്‍സ്റ്റഗ്രാമും അജുവും നിവിനും ചേര്‍ന്ന് തൂക്കിയെന്നും പലരും കുറിച്ചു. ‘മലര്‍വാടി ആര്‍ട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ അജുവും നിവിനും ഉറ്റസുഹൃത്തുക്കളുമാണ്. പ്രേക്ഷകരുടെ ഇഷ്ട കോമ്പോ കൂടിയാണിവര്‍. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ‘സര്‍വ്വം മായ’ എന്ന ചിത്രത്തിലൂടെ ഈ കോമ്പോ വീണ്ടുമെത്തി കൈയടി നേടിയിരുന്നു. തുടര്‍പരാജയങ്ങള്‍ക്ക് ശേഷമുള്ള നിവിന്റെ വമ്പന്‍ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. മികച്ച പ്രതികരണങ്ങളോടെ തിയറ്ററുകളില്‍ ബോക്സോഫീസ് ഹിറ്റടിക്കുകയാണ് ഈ ചിത്രം.

Vijay,  Aju Varghese, Nivin Pauly
Nivin Pauly comments on aju varghese dance (Image Source: Instagram)

എച്ച്‌ വിനോദ് സംവിധാനം ചെയ്യുന്ന ‘ജന നായകന്‍’ പൊങ്കല്‍ റിലീസായി ജനുവരി 9-ന് തിയറ്ററുകളിലെത്തും. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ദളപതി വിജയ്യുടെ അവസാന സിനിമയാണിത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മലേഷ്യയില്‍ നടന്ന ‘ജന നായകന്റെ’ ഓഡിയോ ലോഞ്ചില്‍ വിജയ് നൃത്തം ചെയ്യുന്ന വീഡിയോ നിമിഷങ്ങള്‍ക്കകമാണ് വൈറലായി മാറിയത്.

Ads by Google
Thursday 01 Jan 2026 01.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google