Sunday, March 15, 2026 Last Updated 32 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 01 Jan 2026 11.31 AM

കിട്ടിയ ഈന്തപ്പഴവും പുതപ്പും വരെ പങ്കുവെച്ച മണിച്ചേട്ടന്‍, 19 ാം വയസില്‍ ആദ്യ വിദേശയാത്ര; കുറിപ്പുമായി ടിനി ടോം

tini-tom

മലയാളി ഒരിക്കലും മറക്കാത്ത കലാകാരനാണ് കലാഭവന്‍ മണി. താരമായിട്ടല്ല കലാഭവന്‍ മണിയെ മലയാളി സ്‌നേഹിച്ചത്. മലയാളിയ്ക്ക് മണി തങ്ങളില്‍ ഒരുവനായിരുന്നു. മണിയുടെ പാട്ടും അഭിനയവുമൊക്കെ മലയാളികള്‍ ഇപ്പോഴും ആവേശത്തോടെയാണ് ഓര്‍ക്കുന്നത്. മണിയുടെ പാട്ടില്ലാതെ ഒരു ദിവസം പോലും ഇന്നും കടന്നു പോകാറില്ല. ബസിലും ഓട്ടോ റിക്ഷയിലുമൊക്കെയായ കലാഭവന്‍ മണി ഇപ്പോഴും പാടിക്കൊണ്ടിരിക്കുകയാണ്.

ജനുവരി 1 ന് ലോകം പുതിയ വര്‍ഷത്തെ വരവേല്‍ക്കുമ്പോള്‍ മണിയുടെ പ്രിയപ്പെട്ടവര്‍ക്കിത് തങ്ങളുടെ പ്രിയപ്പെട്ടവനെ ഓര്‍ക്കാനുള്ള ദിവസം കൂടിയാണ്. 1971 ജനുവരി ഒന്നിനായിരുന്നു കലാഭവന്‍ മണിയുടെ ജനനം. കലാഭവന്‍ മണിയുടെ ജന്മദിനത്തില്‍ നടന്‍ ടിനി ടോം പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.

തന്റെ ആദ്യ വിദേശയാത്രയെക്കുറിച്ചാണ് ടിനി ടോമിന്റെ കുറിപ്പ്. അന്ന് ടിനിയ്ക്ക് 19 വയസായിരുന്നു. മണിയും ഒപ്പമുണ്ടായിരുന്നു. അന്നത്തെ ഷോയില്‍ പങ്കെടുത്തവരില്‍ താനും മണിയും മാത്രമായിരുന്നു സിനിമയില്‍ മുഖം കാണിക്കാത്തവരായി ഉണ്ടായിരുന്നതെന്നാണ് ടിനി പറയുന്നത്.

ടിനി ടോമിന്റെ കുറിപ്പ്

Jan 1 ഇന്നാണ് മണിച്ചേട്ടന്റെ ജന്മ ദിനം. ..എനിക്ക് 19 വയസുള്ളപ്പോളാണ് എന്റെ സ്വപ്ന തുല്യമായ ആദ്യ വിദേശ വിമാനയാത്ര ഗൾഫിലേക്കു.സെഞ്ച്വറി മമ്മിക്കയും, സിദ്ധിക്കയും ,നാദിർഷിക്കയും നയിക്കുന്ന ആ ഷോയിൽ സിനിമയിൽ മുഖം കാണിക്കാത്തവരായി ഞാനും മണിച്ചേട്ടനും മാത്രം, പലപ്പോഴും ഒരുമിച്ച് ഒരുമുറിയിൽ ഒരു കട്ടിലിൽ. ..പ്രധാന പെട്ടവരെ സൽക്കരിക്കാനും പുറത്തു കറക്കാനും പ്രവാസികൾ que നിൽക്കുമ്പോൾ ഞങ്ങൾ പലപ്പോഴും ഏകാന്തതയിൽ ആയിരുന്നു,

മണിച്ചേട്ടന് പരിചയമുള്ള ആരെങ്കിലുമൊക്കെ വരുമ്പോൾ ഒറ്റയ്ക്കാകുന്ന എന്നെയും കൂട്ടുമായിരിന്നു, അവർ മേടിച്ചു കൊടുക്കുന്ന ഗൾഫ് മുണ്ടും, ഈത്തപ്പഴവും,വാച്ചും, velvet പുതപ്പും ചേട്ടൻ എനിക്കും പങ്കുവെയ്ക്കുമായിരിന്നു. ..ഒന്നുമില്ലായ്മയിൽ മണിച്ചേട്ടൻ എനിക്ക് അന്ന് പങ്കുവച്ച സമ്മാനങ്ങളാണ് ജീവിതത്തിൽ ഏറ്റവും വിലപിടിപ്പുള്ളത് Happy Birthday മണിച്ചേട്ടാ. ...(മണിച്ചേട്ടന്റെ പരിചയമുള്ള ഒരു ഫാമിലിയിലേക്ക് എന്നെയും കൂട്ടിയപ്പോൾ എടുത്ത ചിത്രം )

Ads by Google
Thursday 01 Jan 2026 11.31 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google